ബെംഗളൂരു: ഐപിഎല്ലിൽ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്നിലും പരാജയപ്പെട്ടിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനോട് 28 റൺസിനായിരുന്നു ബെംഗളൂരുവിന്റെ തോൽവി. പിന്നാലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയോടും ഗ്ലെൻ മാക്സ്വെല്ലിനോടും അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിസ്.
വിജയിക്കാൻ കഴിയുന്ന ലക്ഷ്യമായിരുന്നു നമ്മുക്ക് മുമ്പിൽ ഉണ്ടായിരുന്നത്. പവർപ്ലേയിൽ ബെംഗളൂരു ബൗളർമാർ ഒരുപാട് റൺസ് വിട്ടുകൊടുത്തു. എന്നിട്ടും 181 എന്ന സ്കോറിൽ ലഖ്നൗവിനെ ഒതുക്കാൻ കഴിഞ്ഞു. 10 മുതൽ 15 വരെ റൺസ് കുറവ് സ്കോറാണ് ലഖ്നൗവിന് നേടാനായതെന്ന് ഡുപ്ലെസിസ് ചൂണ്ടിക്കാട്ടി.
'അമ്മേ ഇത് കാണൂ...'; വിസ്മയിപ്പിക്കുന്ന പേസ് ആക്രമണത്തിന് പിന്നാലെ മായങ്ക് യാദവിന്റെ സന്ദേശംമറുപടി പറഞ്ഞ ബെംഗളൂരു മുൻനിരയ്ക്ക് പവർപ്ലേയിൽ തിളങ്ങാൻ കഴിഞ്ഞില്ല. റോയൽ ചലഞ്ചേഴ്സ് നിരയിൽ വലിയ താരങ്ങളാണുള്ളത്. എല്ലാവരും ഒരുമിച്ച് നിന്നാൽ ഇനിയും വിജയിക്കാൻ കഴിയും. അടുത്ത മത്സരം മുതൽ ബാറ്റിംഗ് യൂണിറ്റ് കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ഡുപ്ലെസിസ് വ്യക്തമാക്കി.