കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടാനൊരുങ്ങുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിന് മുമ്പ് പേസർ മിച്ചൽ സ്റ്റാർകിന്റെ മോശം ഫോമാണ് ആരാധകർക്ക് ആശങ്കയാകുന്നത്. രണ്ട് മത്സരങ്ങളിലായി എട്ട് ഓവർ എറിഞ്ഞ താരം 100 റൺസ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും നേടാനും കഴിഞ്ഞിട്ടില്ല.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് സ്റ്റാർകിനെ കൊൽക്കത്ത സ്വന്താക്കിയത്. ലോകകപ്പ് ഹീറോയുടെ മോശം ഫോമിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സ്റ്റാർകിന്റെ ശക്തിദൗർബല്യങ്ങൾ അറിയാം. എല്ലാ സാഹചര്യങ്ങളിലും കളിച്ചുള്ള അനുഭവ സമ്പത്ത് സ്റ്റാർകിനുണ്ടെന്നും കൊൽക്കത്ത അധികൃതർ പ്രതികരിച്ചു.
ചാമ്പ്യൻസ് ലീഗ് ട്വന്റി 20 തിരിച്ചുവന്നാൽ; അന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ?ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പന്തെറിയുക പേസ് ബൗളർമാര്ക്ക് ബുദ്ധിമുട്ടാണ്. എങ്കിലും സ്റ്റാർകിന് തിരിച്ചുവരാൻ കഴിയും. മോശം സമയത്ത് ബൗളിംഗിൽ തിരിച്ചടി നേരിട്ടതുകൊണ്ട് സ്റ്റാർകിനെ എഴുതിത്തള്ളാൻ കഴിയില്ലെന്നും നൈറ്റ് റൈഡേഴ്സ് അധികൃതർ വ്യക്തമാക്കി.