മില്ലറിന്റെ സേവനം രണ്ടാഴ്ചത്തേയ്ക്ക് നഷ്ടമാകും; സ്ഥിരീകരിച്ച് വില്യംസൺ

പഞ്ചാബ് മത്സരത്തിൽ മൂന്ന് വിക്കറ്റിന് വിജയിച്ചു.

dot image

അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഡേവിഡ് മില്ലർ കളിച്ചിരുന്നില്ല. കെയ്ൻ വില്യംസണാണ് മില്ലറിന് പകരക്കാരനായി ടീമിലെത്തിയത്. മത്സരത്തിന്റെ ഇടവേളയിൽ ഐപിഎൽ പ്രക്ഷേകർ നടത്തിയ അഭിമുഖത്തിൽ മില്ലറിന്റെ അഭാവത്തെക്കുറിച്ച് വില്യംസൺ വ്യക്തമാക്കി.

ഗുജറാത്ത് ടൈറ്റൻസിൽ ആയിരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട്. ഡേവിഡ് മില്ലറുടെ അഭാവമാണ് ഒരു ബുദ്ധിമുട്ടായത് . രണ്ടാഴ്ചയോളം മില്ലർ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ടാവില്ലെന്നും വില്യംസൺ പ്രതികരിച്ചു.

ഹാർദ്ദിക്കിന് കീഴിൽ കളിക്കാൻ രോഹിതിന് ഇഷ്ടം, ഓറഞ്ച് ക്യാപും നേടും: ശ്രീശാന്ത്

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ശുഭ്മാൻ ഗിൽ പുറത്താകാതെ നേടിയ 48 പന്തിൽ 89 റൺസാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. എന്നാൽ ശശാങ്ക് സിംഗ് തിരിച്ചടിച്ചതോടെ പഞ്ചാബ് മത്സരത്തിൽ മൂന്ന് വിക്കറ്റിന് വിജയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us