'ശശാങ്ക് ശരിക്കും സ്പെഷ്യലാണ്, പരിഹാസങ്ങള് അവനെ തളര്ത്തിയില്ല'; അഭിനന്ദിച്ച് പ്രീതി സിന്റ

'ജീവിതത്തിന്റെ മത്സരത്തിൽ നിങ്ങൾ മാൻ ഓഫ് ദി മാച്ച് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്'

dot image

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്സിനെതിരായ മത്സരത്തില് പഞ്ചാബ് കിങ്സിന്റെ വിജയശില്പ്പിയായ ശശാങ്ക് സിങ്ങിനെ അഭിനന്ദിച്ച് ടീം ഉടമ പ്രീതി സിന്റ. കഴിഞ്ഞ വര്ഷം യുവ ഓൾ റൗണ്ടർ ശശാങ്ക് സിങ് ആണെന്നു തെറ്റിദ്ധരിച്ചാണ് പഞ്ചാബ് ശശാങ്ക് സിങ്ങിനെ ലേലത്തിൽ എടുത്തത്. അബദ്ധം മനസ്സിലായതോടെ പിൻവാങ്ങണമെന്ന് പഞ്ചാബ് പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പിന്നീട് താരം പഞ്ചാബിന്റെ സ്ഥിര സാന്നിധ്യമാകുകയും ഇപ്പോൾ മാച്ച് വിന്നങ് പ്രകടനം നടത്തുകയും ചെയ്തു. ഇപ്പോള് ശശാങ്കിന്റെ താരലേല വിവാദത്തില് ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രീതി സിന്റ.

'ലേലത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഒടുവിൽ സംസാരിക്കാൻ പറ്റിയ ദിവസമാണിതെന്ന് തോന്നുന്നു. ശശാങ്കിന് സംഭവിച്ച പോലെയുള്ള സാഹചര്യങ്ങള് വന്നാല് പലര്ക്കും ആത്മവിശ്വാസം നഷ്ടപ്പെടുകയും സമ്മർദ്ദത്തിന് കീഴ്പ്പെടുകയും ചെയ്യാം. എന്നാല് ശശാങ്ക് അങ്ങനെയല്ല. ശശാങ്ക് ശരിക്കും സ്പെഷ്യലാണ്', പ്രീതി സിന്റ എക്സില് കുറിച്ചു.

ഒരു കളിക്കാരനെന്ന നിലയിലുള്ള കഴിവ് മാത്രമല്ല മറിച്ച് അവന്റെ പോസിറ്റീവ് മനോഭാവവും അവിശ്വസനീയമായ സ്പിരിറ്റും എടുത്ത് പറയേണ്ടതാണ്. തനിക്ക് നേരിടേണ്ടിവരുന്ന എല്ലാ കമന്റുകളും തമാശകളും സ്പോര്സ്മാൻ സ്പിരിറ്റോടെ നേരിട്ട് അതിന് ഇരയാകാൻ കൂട്ടാക്കാതെ സ്വയം പിന്താങ്ങാൻ അവന് സാധിച്ചു. അവൻ എന്താണ് എന്ന് ഞങ്ങള്ക്ക് കാണിച്ച് തന്നു. അതിന് ശശാങ്കിനെ അഭിനന്ദിക്കുന്നു. പ്രീതി സിന്റ പറഞ്ഞു.

ശശാങ്കിൻ്റെ അർദ്ധസെഞ്ച്വറി: കൈയടിക്കുക പോലും ചെയ്യാതെ പഞ്ചാബ് ഡഗ്ഗൗട്ട്

'ജീവിതത്തിൽ അപ്രതീക്ഷിതമായി വഴിത്തിരിവുകൾ ഉണ്ടാവുന്ന സമയത്ത് അവൻ നിങ്ങൾക്കെല്ലാവർക്കും ഒരു മാതൃകയായിരിക്കും. കാരണം ആളുകൾ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതല്ല മറിച്ച് നിങ്ങൾ നിങ്ങളെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നതാണ് പ്രധാനമെന്ന് ശശാങ്ക് നമുക്ക് കാണിച്ചുതന്നു. അതിനാൽ ശശാങ്കിനെപ്പോലെ സ്വയം വിശ്വസിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ജീവിതത്തിന്റെ മത്സരത്തിൽ നിങ്ങൾ മാൻ ഓഫ് ദി മാച്ച് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്', പ്രീതി കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us