ഇസ്ലാമബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായി ബാബർ അസമിനെ വീണ്ടും നിയോഗിച്ചിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ നായക സ്ഥാനത്ത് നിന്ന് ബാബർ അസം പുറത്താക്കപ്പെട്ടിരുന്നു. ട്വന്റി 20യിൽ ഷഹീൻ ഷാ അഫ്രീദിയ്ക്കും ടെസ്റ്റിൽ ഷാൻ മസൂദിനും നായകസ്ഥാനം നൽകി. എന്നാൽ അപ്രതീക്ഷിതമായി പാകിസ്താൻ ക്രിക്കറ്റ് തീരുമാനം പിൻവലിച്ചു.
ബാബർ അസം തന്നെ നായകനായി മതിയെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഇപ്പോഴത്തെ തീരുമാനം. പിന്നാലെ പ്രതികരണവുമായി ഷഹീൻ ഷാ അഫ്രീദി രംഗത്തെത്തി. തന്റെ നല്ല സ്വഭാവം മാറ്റുന്ന ഒരു സ്ഥാനത്തും ഇനിമേൽ നിയോഗിക്കരുത്. താൻ ദയാലുവും പാവവുമാണ്. അതുകൊണ്ട് തന്റെ ക്ഷമ പരീക്ഷിക്കരുത്. ഒരുപക്ഷേ പരിധിവിട്ടാൽ തന്റെ ഭാഗത്ത് നിന്നും രൂക്ഷ പ്രതികരണം ഉണ്ടാവുമെന്നും അഫ്രീദി പ്രതികരിച്ചു.
ട്രാവിസ് ഹെഡ് ആ ക്ലാസിന് പോയിട്ടില്ല; പിന്നോട്ടു വെയ്ക്കുന്ന കാലാണ് അയാളുടെ കരുത്ത്മുമ്പ് ക്യാപ്റ്റൻസി മാറ്റത്തിൽ പ്രതികരണവുമായി ഷഹീൻ അഫ്രീദിയുടെ ബന്ധുവും പാകിസ്താൻ മുൻ താരവുമായ ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു. ഷഹീൻ ക്യാപ്റ്റൻ തന്റെ പ്രകടനത്തിൽ ശ്രദ്ധിക്കണമെന്നാണ് അഫ്രീദിയുടെ വാക്കുകൾ. നായകസ്ഥാനത്തിന്റെ സമ്മർദ്ദം ഷഹീന്റെ പ്രകടനത്തെ ബാധിക്കുമെന്നും അഫ്രീദി വ്യക്തമാക്കിയിരുന്നു.