'അവന് സ്പിന്നേഴ്സിനെ കൊല്ലുകയാണ്'; ശിവം ദുബെയെ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന് ഇര്ഫാന് പഠാന്

സണ്റൈസേഴ്സിനെതിരെ നടന്ന മത്സരത്തില് ചെന്നൈ പരാജയം വഴങ്ങിയിരുന്നെങ്കിലും ശിവം ദുബെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്

dot image

ഹൈദരാബാദ്: 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമില് ശിവം ദുബെയെ ഉള്പ്പെടുത്തണമെന്ന് മുന് താരം ഇര്ഫാന് പഠാന്. ഐപിഎല് സീസണില് ചെന്നൈ സൂപ്പര് കിങ്സിന് വേണ്ടി മികച്ച ഫോമിലാണ് ശിവം കളിക്കുന്നത്. കഴിഞ്ഞ ദിവസം സണ്റൈസേഴ്സിനെതിരെ നടന്ന മത്സരത്തില് ചെന്നൈ പരാജയം വഴങ്ങിയിരുന്നെങ്കിലും ശിവം ദുബെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. 24 പന്തില് രണ്ട് ബൗണ്ടറിയും നാല് സിക്സും സഹിതം 45 റണ്സ് നേടിയ ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്. മത്സരത്തില് യുവതാരത്തിന്റെ ഇന്നിങ്സിന് ശേഷം സംസാരിക്കുകയായിരുന്നു പഠാന്.

'ദുബെയെ കുറിച്ച് പറയാനാണെങ്കില് സണ്റൈസേഴ്സിനെതിരെ നാല് പടുകൂറ്റന് സിക്സുകളാണ് അവന് അടിച്ചത്. അവന് ശരിക്കും സ്പിന്നര്മാരെ കൊല്ലുകയാണ്. ഞാനാണ് സെലക്ടറെങ്കില് അവനെ എന്തായാലും ടി20 ലോകകപ്പ് സ്ക്വാഡില് ഉള്പ്പെടുത്തും', ഇര്ഫാന് പറഞ്ഞു.

'ഞാന് അവനെ നിരീക്ഷിക്കുന്നുണ്ട്. നിലവാരമുള്ള റിസ്റ്റ് സ്പിന്നര്മാര്ക്കും ഫിംഗര്മാര്ക്കുമെതിരെ കഴിഞ്ഞ സീസണിലും ഈ സീസണിലും അവന്റെ ഫോം നമ്മള് കണ്ടതാണ്. അവനെ പോലെയുള്ള ബാറ്ററെ നിങ്ങള് നന്നായി ഉപയോഗിക്കണം. ഫാസ്റ്റ് ബൗളര്മാര്ക്കെതിരെയും അവന് മോശം ബാറ്ററല്ല', ഇര്ഫാന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us