
ജയ്പൂര്: ഐപിഎല്ലില് ചരിത്രം കുറിച്ച് രാജസ്ഥാന് താരം ജോസ് ബട്ലര്. ഇന്ത്യന് പ്രീമിയര് ലീഗില് 100 മത്സരങ്ങളെന്ന റെക്കോര്ഡാണ് ബട്ലര് സ്വന്തമാക്കിയത്. റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില് ഇറങ്ങിയതോടെയാണ് താരം നാഴികകല്ല് പിന്നിട്ടത്. 100 ഐപിഎല് മത്സരങ്ങള് പൂര്ത്തിയാക്കിയ ആദ്യ ഇംഗ്ലീഷ് താരമായും രാജസ്ഥാന് ഓപ്പണര് മാറി.
Boss! 💯 pic.twitter.com/ebsbr83WEL
— Rajasthan Royals (@rajasthanroyals) April 6, 2024
ഐപിഎല്ലിലെ 99 മത്സരങ്ങളില് നിന്ന് 3,258 റണ്സാണ് ബട്ലര് അടിച്ചുകൂട്ടിയത്. 37.02 ആണ് ശരാശരി. 147.15 ആണ് താരത്തിന്റെ ശരാശരി. ഐപിഎല്ലില് ഇതുവരെ അഞ്ച് സെഞ്ച്വറിയും 19 അര്ദ്ധ സെഞ്ച്വറികളും ബട്ലറുടെ പേരിലുണ്ട്. എന്നാല് നിലവിലെ സീസണില് മോശം ഫോമിലാണ് താരം കളിക്കുന്നത്.
റോയല് പോരാട്ടം; 'പിങ്ക് പ്രോമിസിനായി' ടോസ് ജയിച്ച് സഞ്ജു; ബെംഗളൂരുവിനെ ബാറ്റിങ്ങിനയച്ചുരാജസ്ഥാന് റോയല്സിനെതിരായ മത്സരത്തില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ രാജസ്ഥാന് നായകനും മലയാളി താരവുമായ സഞ്ജു സാംസണ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാന്സിങ് സ്റ്റേഡിയത്തിലാണ് മത്സരം.