ഹൈദരാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തില് 24 പന്തിൽ 31 റണ്സെടുത്ത് ട്രാവിസ് ഹെഡ് നിര്ണായക പ്രകടനം പുറത്തെടുത്തു. ഓസ്ട്രേലിയന് താരത്തിന്റെ ബാറ്റിംഗ് നിരീക്ഷിക്കുന്നവര്ക്ക് ഒരു കാര്യം മനസിലാകും. മുന് കാല് പിന്നോട്ട് വെച്ചാണ് ഓരോ പന്തും ഹെഡ് നേരിടുന്നത്. അവയൊക്കെ അവസാനിക്കുന്നത് ബൗണ്ടറികളിലും ആവും.
സാധാരണ ഗതിയില് ക്രിക്കറ്റ് പരിശീലക കേന്ദ്രങ്ങളില് പഠിപ്പിക്കുന്നത് മുന്കാല് മുന്നോട്ട് വെച്ച് കളിക്കാനാവും. പ്രത്യേകിച്ചും സ്റ്റമ്പിന് നേരെയും ഓഫ് സൈഡിലും വരുന്ന പന്തുകൾ. ട്രാവിസ് ഹെഡ് ഇടം കയ്യന് ബാറ്ററായതിനാല് ഇടംകാലാണ് മുന്നോട്ടുവെക്കേണ്ടത്. എന്നാല് ആ ക്ലാസിന് ട്രാവിസ് ഹെഡ് പോയിട്ടില്ലെന്ന് താരത്തിന്റെ പ്രകടനം കാണുമ്പോള് മനസിലാകുന്നത്. ജിയോ സിനിമയുടെ മലയാളം കമന്ററിയിൽ രോഹൻ പ്രേം, റൈഫി വിൻസന്റ് ഗോമസ് തുടങ്ങിയവരാണ് ട്രാവിസ് ഹെഡിന്റെ ഈ വ്യത്യസ്തത കണ്ടെത്തിയത്.
എനിക്ക് മയാങ്ക് യാദവിൽ നിന്ന് പഠിക്കണം; തുറന്നുപറഞ്ഞ് ടിം സൗത്തിമത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര് കിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില് 165 റണ്സെടുത്തു. 24 പന്തില് 45 റണ്സെടുത്ത ശിവം ദൂബെ ടോപ് സ്കോററായി. മറുപടി പറഞ്ഞ സൺറൈസേഴ്സ് 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. എയ്ഡാൻ മാക്രം 36 പന്തിൽ 50 റൺസും അഭിഷേക് ശർമ്മ 12 പന്തിൽ 37 റൺസുമെടുത്തു.