മുംബൈ: ഡല്ഹിക്കെതിരായ മത്സരത്തില് കിടിലന് ബാറ്റിങ് കാഴ്ചവെച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില് 234 റണ്സ് അടിച്ചെടുത്തു. വാങ്കഡെയില് നടന്ന മത്സരത്തില് രോഹിത് ശര്മ്മ (49) തുടങ്ങിവെച്ച വെടിക്കെട്ട് റൊമേരിയോ ഷെപ്പേര്ഡ് (39) ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തിനിടയില് ചര്ച്ചയാവുന്നതും വിന്ഡീസ് സൂപ്പര് താരം ഷെപ്പേര്ഡിന്റെ ആവേശകരമായ ഇന്നിങ്സാണ്.
വെടിക്കെട്ടിന് തുടക്കമിട്ട് ഹിറ്റ്മാന്, ഫിനിഷ് ചെയ്ത് ഷെപ്പേര്ഡ്; മുംബൈയ്ക്ക് കൂറ്റന് സ്കോര്18-ാം ഓവറിലെ അഞ്ചാം പന്തില് പുറത്തായ ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യയ്ക്ക് പിന്നാലെയാണ് റൊമേരിയോ കളത്തിലിറങ്ങിയത്. പിന്നീട് വാങ്കഡെ സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ തന്നെ മികച്ച വെടിക്കെട്ടിനായിരുന്നു. ആന്റിച്ച് നോര്ക്യ എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തില് തന്നെ ഏഴ് റണ്സടിച്ച ഷെപ്പേര്ഡ് അവസാന ഓവര് മുഴുവനായും തന്റേതാക്കി മാറ്റി.
👨🔧 "It's a me Ro-Mario"🔥#MumbaiMeriJaan #MumbaiIndians #MIvDC #ESADay #EducationAndSportsForAll pic.twitter.com/5i6Ow85l3X
— Mumbai Indians (@mipaltan) April 7, 2024
അവസാന ഓവറിലെ ആദ്യ പന്തില് ബൗണ്ടറിയടിച്ച ഷെപ്പേര്ഡ് അടുത്ത മൂന്ന് പന്തില് തുടര്ച്ചയായി സിക്സര് പറത്തി. അഞ്ചാം പന്തില് ഒരു ബൗണ്ടറി പിറന്നപ്പോള് അവസാന പന്ത് തകര്പ്പന് ഫ്ളിക്കിലൂടെ സിക്സറിന് പറത്തിയ ഷെപ്പേര്ഡ് മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചു. പത്ത് പന്ത് നേരിട്ടപ്പോള് മൂന്ന് ബൗണ്ടറിയും നാല് സിക്സുമടക്കം 390.00 എന്ന സ്ട്രൈക്ക് റേറ്റില് പുറത്താകാതെ 39 റണ്സാണ് ഷെപ്പേര്ഡ് അടിച്ചുകൂട്ടിയത്.