ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ കൊൽക്കത്തയ്ക്ക് ആദ്യ പന്തിൽ തിരിച്ചടി നേരിട്ടു. ഫിൽ സാൾട്ടിനെ ജഡേജയുടെ കൈകളിൽ എത്തിച്ച് ദേശ്പാണ്ഡെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. എങ്കിലും പവർപ്ലേയിൽ നന്നായി കളിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞു. സുനിൽ നരെയ്ൻ 27ഉം അംഗൃഷ് രഘുവംശി 24ഉം റൺസെടുത്തു. എന്നാൽ ഏഴാം ഓവറിൽ ജഡേജ എത്തിയതോടെ കളി മാറി.
ആർ സി ബി ആരാധകർ അത്ര നല്ലവരല്ല; തുറന്നുപറഞ്ഞ് ദിനേശ് കാർത്തിക്ക്രഘുവംശിയും നരേയ്നും ജഡേജയുടെ ഒരോവറിൽ വീണു. പിന്നെ ശ്രേയസ് അയ്യരിന്റെ ബാറ്റ് മാത്രമാണ് സ്കോറിംഗ് നടത്തിയത്. ചെന്നൈ നിരയിൽ മുസ്തഫിസൂർ റഹ്മാൻ രണ്ടും മഹേഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി. അവസാന ഓവറിൽ മുസ്തഫിസൂർ ഒരു റൺസും ഒരു എക്സട്രാ റൺസും വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
അടച്ചുപൂട്ടലിന്റെ അരികിൽ നിന്ന് ഐഎസ്എല്ലിലേക്ക്; മുഹമ്മദൻസ് ചരിത്രംമറുപടി ബാറ്റിംഗിൽ ചെന്നൈ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. രചിൻ രവീന്ദ്ര 15, ഡാരൽ മിച്ചൽ 25, ശിവം ദൂബെ 28 എന്നിവരുടെ വിക്കറ്റുകൾ ചെന്നൈക്ക് നഷ്ടമായി. എങ്കിലും റുതുരാജ് ഗെയ്ക്ക്വാദ് പുറത്താകാതെ 67 റൺസുമായി നായകന്റെ ഉത്തരവാദിത്തം നിറവേറ്റി. ഒരു റൺസുമായി ധോണിയും പുറത്താകാതെ നിന്നു.