'ഷെപ്പേര്ഡ് പൊള്ളാര്ഡിനെ ഓര്മ്മിപ്പിക്കുന്നു'; മുംബൈ ഹീറോയെ അഭിനന്ദിച്ച് അമ്പാട്ടി റായുഡു

വെറും പത്ത് പന്തില് 39 റണ്സെടുത്ത വിന്ഡീസ് താരം റൊമാരിയോ ഷെപ്പേര്ഡാണ് മുംബൈ ഇന്ത്യന്സിന്റെ വിജയശില്പ്പി

dot image

മുംബൈ: മുംബൈ ഇന്ത്യന്സിന്റെ വിജയശില്പ്പിയായ റൊമേരിയോ ഷെപ്പേര്ഡ് സൂപ്പര് താരം കീറോണ് പൊള്ളാര്ഡിനെ ഓര്മ്മിപ്പിക്കുന്നെന്ന് മുന് താരം അമ്പാട്ടി റായുഡു. ഇന്ത്യന് പ്രീമിയര് ലീഗില് ഇന്നലെ നടന്ന മത്സരത്തില് ഡല്ഹിയെ 29 റണ്സുകള്ക്ക് തകര്ത്ത് മുംബൈ ഇന്ത്യന്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. വെറും പത്ത് പന്തില് 39 റണ്സെടുത്ത വിന്ഡീസ് താരം റൊമാരിയോ ഷെപ്പേര്ഡാണ് മുംബൈ ഇന്ത്യന്സിന്റെ വിജയശില്പ്പി. ഇപ്പോള് ഷെപ്പേര്ഡിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന് ചെന്നൈ താരം അമ്പാട്ടി റായുഡു.

റൊമേരിയോയുടെ ആക്രമണാത്മക ബാറ്റിങ് ശൈലി നിര്ണായക നിമിഷങ്ങളില് വിജയങ്ങള് നേടാനുള്ള പൊള്ളാര്ഡിന്റെ കഴിവിനെ ഓര്മ്മിപ്പിച്ചുവെന്നും പറയുകയാണ് റായുഡു. 'റൊമേരിയോ ഷെപ്പേര്ഡ് ഇതിഹാസ താരം കീറോണ് പൊള്ളാര്ഡിന്റെ പകരക്കാരക്കാരനായി എനിക്ക് തോന്നുന്നു. മുംബൈ ഇന്ത്യന്സ് ശരിക്കും പൊള്ളാര്ഡിനെ മിസ്സ് ചെയ്യുന്നുണ്ട്. മുംബൈ ഇന്ത്യന്സില് പൊള്ളാര്ഡിന്റെ ഒഴിവ് നികത്തുകയാണ് ഷെപ്പേര്ഡ്', റായുഡു സ്റ്റാര് സ്പോര്ട്സിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.

'മുംബൈയ്ക്കും ഡല്ഹിക്കുമിടയിലെ വ്യത്യാസം ആ താരമാണ്'; മത്സരം വിജയിപ്പിച്ചത് അവനെന്ന് ഹാര്ദ്ദിക്

'ഷെപ്പേര്ഡ് പന്ത് അടിക്കുന്ന രീതി പോലും പൊള്ളാര്ഡിനെ ഓര്മ്മിപ്പിക്കുന്നു. മത്സരം ഫിനിഷ് ആയി എന്ന് തോന്നുന്ന സമയത്ത് വന്ന് പൊള്ളാര്ഡ് കളി വിജയിപ്പിക്കും. റൊമേരിയോയും അത് തന്നെയാണ് ഇന്നലെ ചെയ്തത്', റായുഡു കൂട്ടിച്ചേര്ത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്സ് നിശ്ചിത 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 234 റണ്സ് അടിച്ചെടുക്കുകയായിരുന്നു. വാങ്കഡെയില് നടന്ന മത്സരത്തില് രോഹിത് ശര്മ്മ (49) തുടങ്ങിവെച്ച വെടിക്കെട്ട് റൊമേരിയോ ഷെപ്പേര്ഡ് (39*) ഫിനിഷ് ചെയ്യുകയായിരുന്നു. ആന്റിച്ച് നോര്ക്യ എറിഞ്ഞ അവസാന ഓവറില് മാത്രം 32 റണ്സെടുത്ത ഷെപ്പേര്ഡിന്റെ ഫിനിഷില് മുംബൈ 234 റണ്സ് നേടി. മറുപടി ബാറ്റിങ്ങില് ഡല്ഹിയ്ക്ക് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 205 റണ്സ് മാത്രമാണ് നേടാന് കഴിഞ്ഞത്. ഇതോടെ മുംബൈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.

dot image
To advertise here,contact us
dot image