ചെന്നൈ: ഐപിഎല്ലില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്ത്ത് മൂന്നാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര് കിങ്സ്. ചെപ്പോക്കില് നടന്ന മത്സരത്തില് 29 റണ്സിനാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. കൊല്ക്കത്തയെ 137 റണ്സുകളിലൊതുക്കിയ ചെന്നൈ 14 പന്തുകള് ബാക്കിനില്ക്കെ വിജയലക്ഷ്യം മറികടന്നു. അര്ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന് റുതുരാജ് ഗെയ്ക്വാദാണ് (67*) ചെന്നൈയെ മൂന്നാം വിജയത്തിലേക്ക് നയിച്ചത്.
Captain’s turn to shine! 5️⃣0️⃣🦁🌟#CSKvKKR #WhistlePodu 🦁💛 pic.twitter.com/HlvpVhyY6P
— Chennai Super Kings (@ChennaiIPL) April 8, 2024
അര്ദ്ധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്വാദും അഞ്ചാമനായി ഇറങ്ങിയ മഹേന്ദ്ര സിങ് ധോണിയും ചേര്ന്നാണ് മത്സരം ഫിനിഷ് ചെയ്തത്. മത്സരത്തിലെ വിജയത്തിന് ശേഷം തന്റെ നിര്ണായക അര്ദ്ധ സെഞ്ച്വറിയെക്കുറിച്ച് പ്രതികരിക്കുകയാണ് ക്യാപ്റ്റന് റുതുരാജ്. 'ഈ അര്ദ്ധ സെഞ്ച്വറി എനിക്കല്പ്പം നൊസ്റ്റാള്ജിക്കാണ്. ഞാന് ആദ്യ ഐപിഎല് ഫിഫ്റ്റി നേടുന്ന സമയത്തും മഹി ഭായി എന്നോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളാണ് മത്സരം ഫിനിഷ് ചെയ്തത്', റുതുരാജ് പറഞ്ഞു.
അഞ്ച് വര്ഷത്തിനിടെ ആദ്യം; തകര്പ്പന് നേട്ടം സ്വന്തമാക്കുന്ന ചെന്നൈ നായകനായി റുതുരാജ്കൊല്ക്കത്തയ്ക്കെതിരെ 58 പന്തില് നിന്ന് പുറത്താകാതെ 67 റണ്സാണ് ഗെയ്ക്വാദിന്റെ സമ്പാദ്യം. ഒന്പത് ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റില് നിന്ന് പിറന്നത്. ഇതോടെ കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ ഐപിഎല്ലില് അര്ദ്ധ സെഞ്ച്വറി നേടുന്ന ആദ്യ സിഎസ്കെ ക്യാപ്റ്റനെന്ന നേട്ടത്തിനും റുതുരാജ് അര്ഹനായി. ഇതിനുമുന്പ് 2019ല് എം എസ് ധോണിയാണ് ഐപിഎല്ലില് അവസാനമായി ഫിഫ്റ്റി നേടിയ ചെന്നൈ നായകന്.