അയാൾ ചെന്നൈയുടെ നെറ്റ് ബൗളറായിരുന്നു; ആകാശ് ചോപ്ര

ഐപിഎല്ലിൽ ഇന്ത്യൻ ഫിനിഷർമാർ വർദ്ധിക്കുന്നതായും ആകാശ് ചോപ്ര

dot image

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയിരിക്കുകയാണ് നിതീഷ് കുമാർ റെഡ്ഡി. ആദ്യം ബാറ്റുകൊണ്ട് വിസ്ഫോടനം നടത്തി. പിന്നാലെ ബൗളിംഗിലും ഫീൽഡിംഗിലും താരം തിളങ്ങി. ഇപ്പോൾ നിതീഷ് കുമാറിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര.

പഞ്ചാബിനെതിരെ ഹൈദരാബാദ് ഒരു ഘട്ടത്തിൽ 150 റൺസിൽ എത്തില്ലെന്ന് തോന്നിച്ചു. എന്നാൽ നിതീഷിന്റെ പ്രകടനം ഹൈദരാബാദിനെ മികച്ച സ്കോറിലെത്തിച്ചു. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നെറ്റ് ബൗളറായിരുന്നു നിതീഷ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും നിതീഷ് മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

ദ കംപ്ലീറ്റ് ക്രിക്കറ്റർ; നിതീഷ് കുമാർ റെഡ്ഡി ഒരു ഫുൾപാക്കേജ്

ഐപിഎല്ലിന്റെ ആദ്യ 15 സീസണുകളിലും ഇന്ത്യൻ ഫിനിഷർമാർ കുറവായിരുന്നു. രാഹുൽ തെവാട്ടിയ, ശിവം ദൂബെ എന്നിവർ മാത്രമായിരുന്നു ഫിനിഷിംഗ് റോളിൽ എത്തിയത്. ഇപ്പോൾ ശശാങ്ക് സിംഗ്, അഷുതോഷ് ശർമ്മ എന്നിവർ ആ റോൾ ചെയ്യുന്നു. നിതീഷ് കുമാറും മികച്ച ഫിനിഷറാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us