മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിൻ്റെ തോൽപ്പിച്ചിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിലെ ഏറ്റവും നിർണായകമായ വിക്കറ്റ് ആരുടേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമാവും ഉണ്ടാകുക. അത് പഞ്ചാബ് നായകൻ ശിഖർ ധവാന്റേതാണ്. പഞ്ചാബ് ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിലാണ് ധവാൻ പുറത്തായത്.
ഭുവന്വേശർ കുമാറിന്റെ പന്തിൽ സ്റ്റെപ് ഔട്ടിന് ശ്രമിച്ച ധവാനെ ഹെൻറിച്ച് ക്ലാസൻ സ്റ്റമ്പ് ചെയ്തു. ക്രീസ് വിട്ടിറങ്ങിയ ധവാന് തിരിച്ചുകയറാൻ ശ്രമിക്കും മുമ്പെ ക്ലാസൻ സ്റ്റമ്പ് ചെയ്തിരുന്നു. പിന്നാലെ ക്ലാസനെ ധോണിയുമായി താരതമ്യപ്പെടുത്തുകയാണ് ക്രിക്കറ്റ് ആരാധകർ. ഇത്തരത്തിലുള്ള സ്റ്റമ്പിങ്ങ് ധോണിയിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ആരാധകർ പറയുന്നു.
അയാൾ ചെന്നൈയുടെ നെറ്റ് ബൗളറായിരുന്നു; ആകാശ് ചോപ്രIt's already been more than 12 hours, but Heinrich Klaasen's masterclass against a 140kmph delivery of Bhuvi still bedazzles. 🤯👏
— Mufaddal Vohra (@mufaddal_vohra) April 10, 2024
- A stumping of a fast bowler is simply crazy! pic.twitter.com/hNPcS7zW8d
മത്സരത്തിൽ ബാറ്റുകൊണ്ട് കാര്യമായ സംഭാവനകൾ നൽകാൻ ക്ലാസന് കഴിഞ്ഞില്ല. ഒമ്പത് റൺസ് മാത്രമാണ് താരം നേടിയത്. എന്നാൽ ബാറ്റിംഗിലെ നിരാശ തീർക്കുന്നതായിരുന്നു ക്ലാസന്റെ വിക്കറ്റ് കീപ്പിംഗ്. 140 കിലോ മീറ്ററിലധികം സ്പീഡിൽ വന്ന പന്താണ് അനായാസം ക്ലാസൻ കൈപ്പിടിയിലാക്കിയത്.