ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം രവി ശാസ്ത്രിക്ക് ഫലിതങ്ങൾ പറയുന്നതിലും മികവുണ്ട്. ക്രിക്കറ്റ് കരിയർ അവസാനിച്ചതിന് ശേഷം ഇന്ത്യയുടെ പരിശീലകനായിരുന്ന കാലയളവ് ഒഴിച്ചാൽ കമന്ററി ബോക്സിലെ സ്ഥിരസാന്നിധ്യമാണ് ശാസ്ത്രി. കമന്ററി ബോക്സിലെ ശാസ്ത്രിയുടെ പലപ്രയോഗങ്ങളും ക്രിക്കറ്റ് ആരാധകരെ ഏറെ രസിപ്പിച്ചിട്ടുള്ളതാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴിയും ശാസ്ത്രിയുടെ ഫലിതങ്ങൾ തുടരുന്നു. ശാസ്ത്രിയുടെ അത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. തന്റെ ചിത്രത്തോടൊപ്പം ഐ ആം ഹോട്ടീ, ഐ ആം നോട്ടീ ആന്റ് ഐ ആം സിക്സ്റ്റി എന്നാണ് ശാസ്ത്രി കുറിച്ചിരിക്കുന്നത്.
ടി20 ലോകകപ്പ്; വിരാട് കോഹ്ലിയും റിഷഭ് പന്തും ടീമിലെന്ന് റിപ്പോർട്ട്I am hottie, I am naughty, I am sixtyyyy 🥵 pic.twitter.com/oHBQw3WoIf
— Ravi Shastri (@RaviShastriOfc) April 10, 2024
നാല് വർഷത്തോളം ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിരുന്നു രവി ശാസ്ത്രി. വിദേശത്തടക്കം പരമ്പര വിജയങ്ങൾ നേടാൻ രവി ശാസ്ത്രിക്ക് സാധിച്ചിരുന്നു. എന്നാൽ ഐസിസി കിരീടങ്ങൾ നേടാൻ കഴിയാതിരുന്നത് ശാസ്ത്രിയുടെ പരിശീലക കരിയറിന് തിരിച്ചടിയായി.