റിവേഴ്സ് സ്വീപ്പുകളുമായി നബി ജൂനിയർ; അഭിനന്ദിച്ച് മാക്സ്വെല്

ഭാവിയിൽ ഒരു വെടിക്കെട്ട് താരം ഉണ്ടാകുമെന്ന സൂചനകൾ ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇതിന് മുമ്പായി ഇരുടീമുകളും പരിശീലനത്തിലാണ്. അതിനിടെ റിവേഴ്സ് സ്വീപ്പുകളുമായി കളം നിറഞ്ഞ ഒരു കുഞ്ഞു താരമുണ്ട്.

മുംബൈ ഇന്ത്യൻസിന്റെ അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് നബിയുടെ മകനാണ് താരം. ജൂനിയർ നബിയുടെ റിവേഴ്സ് സ്വീപ്പിന് കയ്യടിക്കുന്നത് സാക്ഷാൽ ഗ്ലെൻ മാക്സ്വെല്ലും. ഭാവിയിൽ ഒരു വെടിക്കെട്ട് താരം ഉണ്ടാകുമെന്ന സൂചനകൾ ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

അടുത്ത തലമുറയിലെ താരങ്ങൾ വിരാട് കോഹ്ലിയുടെ പിൻഗാമികൾ; അജിത്ത് അഗാർക്കർ

ഐപിഎൽ സീസണിൽ ഇതുവരെ മുംബൈയ്ക്കും ബെംഗളൂരുവിനും ഓരോ ജയം മാത്രമാണുള്ളത്. മുംബൈ നാല് മത്സരങ്ങളും ബെംഗളൂരു അഞ്ച് മത്സരങ്ങളും പൂർത്തിയാക്കി. ഐപിഎൽ സീസണിലെ മുന്നേറ്റത്തിന് ഇരുടീമുകൾക്കും നാളത്തെ മത്സരം നിർണായകമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us