പരാഗിന്റെ പവർ, സഞ്ജുവിന്റെ സ്ട്രോക്കുകൾ; രാജസ്ഥാന് മികച്ച സ്കോർ

സഞ്ജു സാംസണും റിയാൻ പരാഗും ക്രീസിൽ ഒന്നിച്ചതോടെ മത്സരത്തിൽ രാജസ്ഥാന്റെ ആധിപത്യമായി.

dot image

ജയ്പൂർ: ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിടുന്ന രാജസ്ഥാന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. സഞ്ജു സാംസണിന്റെയും റിയാൻ പരാഗിന്റെയും തകർപ്പൻ ബാറ്റിംഗാണ് റോയൽസിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

പവർപ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടമാക്കിയാണ് രാജസ്ഥാൻ കളിതുടങ്ങിയത്. യശസ്വി ജയ്സ്വാൾ 24 റൺസുമായും ജോസ് ബട്ലർ എട്ട് റൺസുമായും പുറത്തായി. ഉമേഷ് യാദവ്, റാഷീദ് ഖാൻ എന്നിവരാണ് വിക്കറ്റുകൾ വീഴ്ത്തിയത്. സഞ്ജു സാംസണും റിയാൻ പരാഗും ക്രീസിൽ ഒന്നിച്ചതോടെ മത്സരത്തിൽ രാജസ്ഥാന്റെ ആധിപത്യമായി.

റിവേഴ്സ് സ്വീപ്പുകളുമായി നബി ജൂനിയർ; അഭിനന്ദിച്ച് മാക്സ്വെല്

മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. ഒടുവിൽ മോഹിത് ശർമ്മയെത്തി റിയാൻ പരാഗിനെ പുറത്താക്കി. വിജയ് ശങ്കർ ഒരു ഉഗ്രൻ ക്യാച്ചിലൂടെ ബൗണ്ടറിയിൽ വിജയ് ശങ്കറിനെ പിടികൂടി. 48 പന്തിൽ 76 റൺസുമായാണ് റിയാൻ പരാഗ് മടങ്ങിയത്. മൂന്ന് ഫോറും അഞ്ച് സിക്സും ആ ഇന്നിംഗ്സിന്റെ ഭാഗമായി.

രാജസ്ഥാൻ റോയൽസിന്റെ പ്രൊഫൈലിൽ സേർച്ച് ചെയ്യൂ; ജയ്സ്വാളിന് പിന്തുണയുമായി ടീം

അഞ്ചാമനായി ക്രീസിലെത്തിയ ഷിമ്രോൺ ഹെറ്റ്മയറും നിർണായക സംഭാവനകൾ നൽകി. 13 റൺസുമായി ഹെറ്റ്മയർ പുറത്താകാതെ നിന്നു. ഒപ്പം സഞ്ജു തന്റെ സ്കോർ 38 പന്തിൽ പുറത്താകാതെ 68 റൺസിൽ എത്തിച്ചു. ഏഴ് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us