അവസരങ്ങള്ക്കായി കാനഡ ക്രിക്കറ്റിലേക്ക് പോകാന് ആഗ്രഹിച്ചിരുന്നു; ജസ്പ്രീത് ബുംറ

ഇപ്പോള് ഇന്ത്യയ്ക്കുവേണ്ടിയും മുംബൈ ഇന്ത്യന്സിനുവേണ്ടിയും താന് കളിക്കുന്നതായും ബുംറ

dot image

മുംബൈ: ഇന്ത്യന് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്മാരില് ജസ്പ്രീത് ബുംറയുടെ പേരുണ്ടാകും. കരിയറിന്റെ തുടക്കത്തില് പരിമിത ഓവര് താരമായി ഒതുങ്ങിപ്പോകുമെന്ന് കരുതിയ താരമാണ് ബുംറ. എന്നാല് കഠിനാദ്ധ്വാനം താരത്തെ ലോകോത്തര പേസറായി മാറ്റിക്കഴിഞ്ഞു. എന്നാല് ക്രിക്കറ്റില് അവസരത്തിനായി കാനഡയിലേക്ക് ചേക്കേറാന് ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ബുംറ.

കാനഡയില് പോയി പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാന് താനും ഭാര്യയും ആഗ്രഹിച്ചിരുന്നു. ഇന്ത്യയില് ഏതൊരു കുട്ടിയും ക്രിക്കറ്റ് കളിക്കുന്നവരാണ്. ഒരു തെരുവില് കുറഞ്ഞത് 25പേര് ഇന്ത്യന് ടീമില് കളിക്കാന് ആഗ്രഹിക്കുന്നു. അതുകൊണ്ട് ക്രിക്കറ്റ് മാത്രമല്ല മറ്റു പദ്ധതികളും നമ്മുക്ക് ഉണ്ടാവണമെന്ന് പറയുകയാണ് ബുംറ.

ദ കംപ്ലീറ്റ് ക്രിക്കറ്റർ; നിതീഷ് കുമാർ റെഡ്ഡി ഒരു ഫുൾപാക്കേജ്

തന്റെ ബന്ധുക്കള് കാനഡയില് ഉണ്ടായിരുന്നു. പഠനത്തിന് ശേഷം കാനഡയില് പോകാനും അവിടെ ക്രിക്കറ്റ് കളിക്കാനും താന് തീരുമാനിച്ചു. എന്നാല് തന്റെ അമ്മയ്ക്ക് താന് ഇന്ത്യ വിട്ടുപോകുന്നതിനോട് താല്പ്പര്യം ഉണ്ടായിരുന്നില്ല. അതില് ഞാന് ഏറെ സന്തോഷിച്ചു. അങ്ങനെ ഇന്ത്യന് ടീമിനായി കളിക്കാന് താന് ശ്രമങ്ങള് തുടര്ന്നു. ഇപ്പോള് ഇന്ത്യയ്ക്കുവേണ്ടിയും മുംബൈ ഇന്ത്യന്സിനുവേണ്ടിയും താന് കളിക്കുന്നതായും ബുംറ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us