ലഖ്നൗ: ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ പുതിയ പേസ് സെന്സേഷന് മായങ്ക് യാദവിന് ഇനിയും മത്സരങ്ങള് നഷ്ടമായേക്കും. ഗുജറാത്തിനെതിരായ മത്സരത്തില് പരിക്കേറ്റ മായങ്കിന് ഡല്ഹി ക്യാപിറ്റല്സിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. ഇപ്പോള് താരത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രധാന അപ്ഡേറ്റ് നല്കി രംഗത്തെത്തിയിരിക്കുകയാണ് ലഖ്നൗ ക്യാപ്റ്റന് കെ എല് രാഹുല്.
'മായങ്ക് സുഖമായിരിക്കുന്നു. പക്ഷേ അവനെ വേഗത്തില് തിരികെ കൊണ്ടുവരാന് ഞങ്ങള് ആഗ്രഹിക്കുന്നില്ല. തിരിച്ചുവരാന് അവന് ആഗ്രഹിക്കുന്നുണ്ട്. എന്നാല് മായങ്കിന്റെ ആരോഗ്യം സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അവന് നൂറ് ശതമാനം ഫിറ്റാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. രണ്ട് മത്സരങ്ങള്ക്കുള്ളില് അവന് തിരിച്ചെത്തും', ഡല്ഹിക്കെതിരായ മത്സരത്തിന് ശേഷം രാഹുല് പറഞ്ഞു.
അമ്പയറുമായുള്ള തര്ക്കം; റിഷഭ് പന്തിനെതിരെ പിഴശിക്ഷ വിധിക്കണമെന്ന് ആദം ഗില്ക്രിസ്റ്റ്ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഓവറുകൾക്ക് ശേഷം അദ്ദേഹം മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 13 റൺസ് ആ ഓവറിൽ വഴങ്ങുകയും ചെയ്തിരുന്നു. ഐപിഎല്ലിലെ ഈ സീസണിലെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഭൂരിഭാഗം പന്തുകളും 150ന് മുകളിലെറിയുകയും വിക്കറ്റ് നേടുകയും ചെയ്തിരുന്ന 21 വയസ്സ് മാത്രം പ്രായമുള്ള മായങ്ക് പക്ഷേ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 140ന് താഴെ മാത്രമാണ് എറിഞ്ഞത്.
ഐപിഎൽ 2024ലെ ഏറ്റവും വേഗതയേറിയ പന്തും മായങ്കിന്റേതാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 156.7 കിലോമീറ്റർ വേഗതയിലാണ് താരം പന്തെറിഞ്ഞത്. പഞ്ചാബിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിലുള്ള പന്തെറിഞ്ഞതാണ് മായങ്ക് യാദവ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഈ സീസണിലെ ആഭ്യന്തര വൈറ്റ് ബോൾ ടൂർണമെൻ്റുകളിൽ ഡൽഹിയിൽ നിന്നുള്ള യുവ പേസർ മികച്ച പ്രകടനമാണ് നടത്തിയത്. ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് താരം.