ക്രിക്കറ്റിൽ വീണ്ടും ആറ് പന്തിൽ ആറ് സിക്സ്; ചരിത്രമെഴുതി ദിപേന്ദ്ര സിംഗ് ഐറി

അന്താരാഷ്ട്ര ട്വന്റി 20യിൽ മൂന്നാം തവണയാണ് ഈ ചരിത്രം പിറക്കുന്നത്

dot image

അൽ അമേരത്ത്: ട്വന്റി 20 ക്രിക്കറ്റിൽ വീണ്ടും ചരിത്രം പിറന്നിരിക്കുന്നു. ഒരോവറിലെ ആറ് പന്തും സിക്സ് പറത്തി നേപ്പാൾ താരം ദിപേന്ദ്ര സിംഗ് ഐറിയാണ് ചരിത്രം സൃഷ്ടിച്ചത്. ഖത്തറിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് വേണ്ടി 20-ാം ഓവറിലാണ് താരത്തിന്റെ ബാറ്റിംഗ് വിസ്ഫോടനം. ഖത്തറിനായി പന്തെറിഞ്ഞത് കമ്രാൻ ഖാൻ എന്ന പേസറാണ്.

മത്സരത്തിൽ ഐറി 21 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്നു. നേപ്പാൾ ഏഴിന് 210 റൺസ് നേടി. മത്സരത്തിൽ 32 റൺസിന് നേപ്പാൾ വിജയിച്ചു. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ യുവരാജ് സിംഗ്, കീറോൺ പൊള്ളാർഡ് എന്നിവരാണ് ഇതിന് മുമ്പ് ആറ് പന്തിൽ ആറ് സിക്സുകൾ നേടിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ ഹെർഷൽ ഗിബ്സും ഈ നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്.

സഞ്ജുവിനേക്കാൾ മികച്ചത് റിഷഭ് പന്ത്; പറഞ്ഞതിൽ വ്യക്തത വരുത്തി ഇയാൻ ബിഷപ്പ്

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയ താരമാണ് ഐറി. 10 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന താരം അതിവേഗത്തിലുള്ള അർദ്ധ സെഞ്ച്വറി നേടി. ഒമ്പത് പന്തിലാണ് ഐറി അന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. മംഗോളിയയ്ക്കെതിരെ നേപ്പാൾ 20 ഓവറിൽ നേടിയത് മൂന്ന് വിക്കറ്റിന് 314 റൺസാണ്. 273 റൺസിന്റെ വമ്പൻ ജയവും അന്ന് നേപ്പാൾ സ്വന്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us