ഉടൻ തന്നെ ചെന്നൈ നിരയിലേക്ക് വരുന്നു; സൂചന നൽകി ചേത്വേശർ പൂജാര

കുറച്ചുകാലമായി ഇന്ത്യൻ ടീമിൽ പൂജാരയ്ക്ക് ഇടമില്ല.

dot image

ചെന്നൈ: ഇന്ത്യൻ വെറ്ററൻ താരം ചേത്വേശർ പൂജാര ചെന്നൈ സൂപ്പർ കിംഗ്സ് നിരയിലേക്കെത്തുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഈ സീസണിൽ ഉടൻ തന്നെ ചെന്നൈ നിരയിലേക്ക് എത്താനുള്ള ശ്രമത്തിലെന്നാണ് ചേത്വേശർ പൂജാരയുടെ വാക്കുകൾ.

കുറച്ചുകാലമായി ഇന്ത്യൻ ടീമിൽ പൂജാരയ്ക്ക് ഇടമില്ല. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് കൂടെയുള്ള അവസരമാണ് പൂജാരയ്ക്ക് ഐപിഎൽ. സീസണിൽ ചെന്നൈ നിരയിൽ അജിൻക്യ രഹാനെയ്ക്ക് അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ പൂജാരയെ രഹാനെയുടെ സ്ഥാനത്ത് ടീമിൽ പരിഗണിച്ചേക്കും.

കളിക്കളം വാഴുന്ന സഞ്ജു; ബിസിസിഐ കാത്തിരിക്കുന്നത് ഇതിനേക്കാൾ മികച്ച പ്രകടനത്തിന്

ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് മത്സരങ്ങൾ കളിച്ച ചെന്നൈ മൂന്നിൽ വിജയം നേടി. രണ്ടെണ്ണത്തിൽ പരാജയപ്പെട്ടു. ആറാം മത്സരത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെ ചെന്നൈ നേരിടുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us