'ബുംറയ്ക്കപ്പുറം മുംബൈ ഇന്ത്യന്സില് ആരുമില്ല'; രൂക്ഷ വിമര്ശനവുമായി ബ്രയാന് ലാറ

ചെന്നൈ സൂപ്പര് കിങ്സിനെതിരെ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വിമര്ശനം

dot image

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് സീസണില് മുംബൈ ഇന്ത്യന്സിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്ശിച്ച് വെസ്റ്റ് ഇന്ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന് ലാറ. സീസണില് മുംബൈ ഇന്ത്യന്സിന്റെ ബൗളിങ് ആക്രമണം തെറ്റായ രീതിയിലാണെന്ന് ലാറ കുറ്റപ്പെടുത്തി. മുംബൈയുടെ സ്റ്റാര് പേസര് ജസ്പ്രീത് ബുംറയ്ക്ക് കൂടുതല് പിന്തുണ ആവശ്യമാണെന്നും ലാറ അഭിപ്രായപ്പെട്ടു. ചെന്നൈ സൂപ്പര് കിങ്സിനെതിരായ മത്സരത്തില് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വെസ്റ്റ് ഇന്ഡീസ് മുന് നായകന് മുംബൈയെ വിമര്ശിച്ച് രംഗത്തെത്തിയത്.

'മുംബൈ ഇന്ത്യന്സിന് ധാരാളം ആരാധകരുണ്ട്. ഇതിന് കാരണം അവര് നന്നായി ബാറ്റുചെയ്യുന്നതുകൊണ്ടാണ്. 15 ഓവറിനുള്ളില് അവര് 196 റണ്സ് ചേസ് ചെയ്തുവെന്നത് സത്യമാണ്. എന്നാല് അവരുടെ ബൗളിങ് മോശമാണ്. പേസര് ജസ്പ്രീത് ബുംറയ്ക്കപ്പുറം മുംബൈ ഇന്ത്യന്സിനെ ബൗളിങ് ആക്രമണത്തില് പിന്തുണയ്ക്കാന് ആരുമില്ല. അതുകൊണ്ട് തന്നെ ചെന്നൈ ബാറ്റര്മാര് എളുപ്പത്തില് അവരെ അടിച്ചു തകർത്തു', ലാറ വ്യക്തമാക്കി.

'ഹാര്ദ്ദിക് 100 ശതമാനം ഫിറ്റാണെന്ന് കരുതുന്നില്ല'; വിമര്ശിച്ച് ആദം ഗില്ക്രിസ്റ്റ്

ടൂര്ണമെന്റിലെ അഞ്ച് മത്സരങ്ങളില് നിന്ന് പത്ത് വിക്കറ്റാണ് ബുംറയുടെ ഇതുവരെയുള്ള സമ്പാദ്യം. ചെന്നൈയ്ക്കെതിരെ നടന്ന മത്സരത്തില് ജസ്പ്രീത് ബുംറ വിക്കറ്റൊന്നും വീഴ്ത്തിയിരുന്നില്ല. നാല് ഓവര് എറിഞ്ഞ ബുംറ 27 റണ്സ് വഴങ്ങുകയും ചെയ്തു. ബുംറയ്ക്ക് പകരം ലാസ്റ്റ് ഓവര് പന്തെറിയാനെത്തിയ മുംബൈ ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ ഓവറില് മാത്രം 26 റണ്സ് വിട്ടുകൊടുക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us