ചിന്നസ്വാമിയില് ഇന്ന് ഫിനിഷര്മാരുടെ പോരാട്ടം; എല്ലാ കണ്ണുകളും ആ താരങ്ങളില്

വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം

dot image

ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് ഇന്ന് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു സണ്റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ആറില് അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട ബെംഗളൂരുവിന് ഇന്നത്തെ മത്സരത്തില് വിജയം അനിവാര്യമാണ്. മറുവശത്ത് തുടര്ച്ചയായ രണ്ട് വിജയങ്ങള് നല്കിയ ചെറുതല്ലാത്ത ആത്മവിശ്വാസത്തിലാണ് സൺറൈസേഴ്സ് എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്.

ടൂര്ണമെന്റിലെ ഏറ്റവും മികച്ച രണ്ട് ഫിനിഷര്മാരുടെ പോരാട്ടവും കൂടിയാണ് ഇന്ന് ചിന്നസ്വാമിയില് നടക്കുക. ബെംഗളൂരുവില് ദിനേശ് കാര്ത്തിക്കും ഹൈദരാബാദില് ഹെന്റിച്ച് ക്ലാസനും മികച്ച ഫോമിലാണുള്ളത്. കുറച്ച് പന്തുകള്ക്കുള്ളില് മത്സരത്തിന്റെ ഗതി മാറ്റാനുള്ള തങ്ങളുടെ കഴിവ് ഇതിനകം തന്നെ ഇരുതാരങ്ങളും തെളിയിച്ചുകഴിഞ്ഞു. ഇരുടീമുകളും നേര്ക്കുനേര് എത്തുമ്പോള് എല്ലാവരുടെയും കണ്ണുകള് ഇരുതാരങ്ങളിലുമായിരിക്കും.

ദിനേശ് കാര്ത്തിക്കിന്റെ ഫിനിഷിങ് മികവിലാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു സീസണിലെ ഏക വിജയം സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില് നാല് വിക്കറ്റ് വിജയം പിടിച്ചെടുക്കുമ്പോള് 10 പന്തില് നിന്ന് 28 റണ്സ് നേടി ദിനേശ് കാര്ത്തിക്ക് പുറത്താകാതെ നില്ക്കുന്നുണ്ടായിരുന്നു.

'ഹാര്ദ്ദിക് 100 ശതമാനം ഫിറ്റാണെന്ന് കരുതുന്നില്ല'; വിമര്ശിച്ച് ആദം ഗില്ക്രിസ്റ്റ്

അഞ്ച് ഇന്നിങ്സുകളില് നിന്ന് 71.50 ശരാശരിയില് 143 റണ്സ് നേടിയ ദിനേശ് കാര്ത്തിക് മൂന്ന് തവണ പുറത്താകാതെ നിന്നു. 190.66 ആണ് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. പുറത്താകാതെ 53 റണ്സാണ് അദ്ദേഹത്തിന്റെ സീസണില് ഇതുവരെയുള്ള മികച്ച സ്കോര്.. ഈ സീസണില് അദ്ദേഹത്തിന്റെ ഡെത്ത് ഓവര് സ്ട്രൈക്ക് റേറ്റ് 243.90 ആണ്.

മറുവശത്ത് ക്ലാസന് ആണെങ്കില് ഇതുവരെയുള്ള അഞ്ച് മത്സരങ്ങളില് നിന്ന് 62.00 ശരാശരിയില് 186 റണ്സ് നേടി രണ്ട് തവണ തോല്വിയറിയാതെ ഇന്നിങ്സ് അവസാനിപ്പിച്ചു. ഈ സീസണില് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 193.75 ആണ്. ഇന്നിങ്സിന്റെ ഡെത്ത് ഓവറുകളില് 263.15 എന്ന കൂറ്റന് സ്ട്രൈക്ക് റേറ്റ് ആയി ഉയരുകയും ചെയ്തു. രണ്ട് അര്ധസെഞ്ചുറികള് നേടിയ ക്ലാസന്റെ ഇതുവരെയുള്ള മികച്ച സ്കോര് 80* റണ്സാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us