മുംബൈയെ പഞ്ഞിക്കിട്ടിട്ട് മുടന്തി നടന്ന് ധോണി, താങ്ങിപ്പിടിച്ച് റെയ്ന; വീഡിയോ വൈറല്

മുംബൈയ്ക്കെതിരായ മത്സരത്തില്, നേരിട്ട നാല് പന്തുകളില് പുറത്താകാതെ മൂന്ന് തകര്പ്പന് സിക്സുള്പ്പടെ 20 റണ്സാണ് ചെന്നൈയുടെ മുന് നായകന് അടിച്ചുകൂട്ടിയത്

dot image

മുംബൈ: മുംബൈ ഇന്ത്യന്സിനെതിരായ മത്സരത്തില് മിന്നും പ്രകടനമാണ് ചെന്നൈ സൂപ്പര് താരം മഹേന്ദ്ര സിങ് ധോണി കാഴ്ച വെച്ചത്. മുംബൈയ്ക്കെതിരായ മത്സരത്തില്, നേരിട്ട നാല് പന്തുകളില് പുറത്താകാതെ മൂന്ന് തകര്പ്പന് സിക്സുള്പ്പടെ 20 റണ്സാണ് ചെന്നൈയുടെ മുന് നായകന് അടിച്ചുകൂട്ടിയത്. മത്സരത്തില് മുംബൈയ്ക്കെതിരെ 20 റണ്സിന്റെ വിജയം ചെന്നൈ സ്വന്തമാക്കുകയും ചെയ്തു. എന്നാല് മത്സരത്തിന് ശേഷം ചെന്നൈ ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

മുംബൈയ്ക്കെതിരായ മത്സരത്തിന് ശേഷം മുടന്തിപ്പോകുന്ന ധോണിയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വേദനയോടെ മുടന്തി നടക്കുന്ന ധോണിയെ കൈപിടിച്ച് നടക്കാന് സഹായിക്കുന്ന മുന് സഹതാരവും ഉറ്റ സുഹൃത്തുമായ സുരേഷ് റെയ്നയുടെ വീഡിയോയാണ് ഇതില് വൈറലാവുന്നത്. നടക്കാന് ബുദ്ധിമുട്ടുന്ന ധോണി റെയ്നയുടെ കൈപിടിച്ച് നടക്കുന്നതും തുടര്ന്ന് ടീം ബസ്സിലേക്ക് കയറുന്നതും വീഡിയോയില് കാണാം.

മത്സരത്തിന് ശേഷം ഇടതുകാലിന് ചുറ്റും ഐസ്പാക്ക് കെട്ടിവെച്ച് ഗ്രൗണ്ടിലൂടെ നടക്കുന്ന ധോണിയുടെ വീഡിയോ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് നേരത്തെ പ്രചരിച്ചിരുന്നു. ധോണിക്ക് അതികഠിനമായ വേദന ഉണ്ടെന്ന് ഈ വീഡിയോകളില് വ്യക്തമാണ്. ആരാധകര്ക്ക് വേണ്ടി മാത്രമാണ് ധോണി ഐപിഎല് കളിക്കുന്നതെന്നും ഈ സീസണിന് ശേഷം കളിക്കില്ലെന്നുമുള്ള സൂചനയാണ് വീഡിയോ ദൃശ്യങ്ങളില് വ്യക്തമാകുന്നതെന്നുമാണ് ആരാധകര് പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us