ഈഡനില് 'ബട്ലര് ബ്ലാസ്റ്റ്'; അവസാന പന്തില് ആവേശ വിജയം സ്വന്തമാക്കി രാജസ്ഥാന് റോയല്സ്

60 പന്തില് 107 റണ്സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്

dot image

കൊല്ക്കത്ത: അവസാന പന്തോളം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില് വിജയം രാജസ്ഥാന് റോയല്സിനൊപ്പം. സുനില് നരൈന്റെ സെഞ്ച്വറിക്കരുത്തില് കൊല്ക്കത്ത ഉയര്ത്തിയ 224 റണ്സെന്ന കൂറ്റന് വിജയലക്ഷ്യം ജോസ് ബട്ലറുടെ സെഞ്ച്വറിയുടെ ബലത്തില് രാജസ്ഥാന് അവസാന പന്തില് മറികടന്നു. നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന് 224 റണ്സെടുത്തത്. 60 പന്തില് 107 റണ്സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്.

കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരു ഘട്ടത്തില് കൈവിട്ട മത്സരത്തില് ഇംപാക്ട് പ്ലേയറായി എത്തിയ ജോസ് ബട്ലര് രാജസ്ഥാന്റെ രക്ഷകനായി മാറുകയായിരുന്നു. സീസണില് ബട്ലര് സ്വന്തമാക്കുന്ന രണ്ടാം സെഞ്ച്വറിയാണിത്. ഒന്പത് ബൗണ്ടറിയും ആറ് സിക്സും സഹിതമാണ് ബട്ലര് 107 റണ്സെടുത്തത്. ജയത്തോടെ രാജസ്ഥാന് ഏഴ് മത്സരങ്ങളില് 12 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറില് നാല് ജയം സ്വന്തമാക്കിയ കൊല്ക്കത്തയാണ് രണ്ടാം സ്ഥാനത്ത്.

ആദ്യം ബാറ്റുചെയ്ത കൊല്ക്കത്ത നിശ്ചിത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 223 റണ്സ് നേടിയത്. 56 പന്തില് 109 റണ്സെടുത്ത സുനില് നരൈനാണ് കൊല്ക്കത്തയുടെ ടോപ് സ്കോറര്. ആറ് സിക്സും 13 ബൗണ്ടറിയുമാണ് നരൈന്റെ ബാറ്റില് നിന്ന് പിറന്നത്. നരൈന്റെ ടി20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ഇന്ന് ഈഡന് ഗാര്ഡന്സില് പിറന്നത്.

'നോക്ക് സഞ്ജൂ, ഞാനും ക്യാച്ച് ചെയ്യും'; ഗ്ലൗവില് പന്ത് വെച്ച് ആവേശ് ഖാന്റെ കിടിലന് മറുപടി

എന്നാല് മറുപടി ബാറ്റിങ്ങില് രാജസ്ഥാന് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. പവര് പ്ലേയ്ക്ക് മുന്നെ യശസ്വി ജയ്സ്വാള് (19), സഞ്ജു സാംസണ് (12) എന്നിവരെ രാജസ്ഥാന് നഷ്ടമായി. പിന്നീട് ബട്ലര് - റിയാന് പരാഗ് സഖ്യം 50 റണ്സ് കൂട്ടിചേര്ത്ത് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല് എട്ടാം ഓവറില് പരാഗ് (34) മടങ്ങി. തുടര്ന്നെത്തിയ ധ്രുവ് ജുറേല് (2), രവിചന്ദ്രന് അശ്വിന് (8), ഷിംറോണ് ഹെറ്റ്മെയര് (0) എന്നിവര് നിരാശപ്പെടുത്തിയതോടെ 121 റണ്സിന് ആറ് വിക്കറ്റെന്ന നിലയിലായി രാജസ്ഥാന്. എന്നാല് റോവ്മാന് പവലിന്റെ (13 പന്തില് 26) ഇന്നിംങ്സ് രാജസ്ഥാന് വീണ്ടും പ്രതീക്ഷ നല്കി. ബട്ലര്ക്കൊപ്പം 57 റണ്സ് ചേര്ത്ത് പവല് മടങ്ങി. പിന്നാലെ ട്രെന്റ് ബൗള്ട്ട് റണ്സൊന്നുമെടുക്കാതെ പുറത്തായെങ്കിലും ആവേശ് ഖാനെ (0) ഒരറ്റത്ത് നിര്ത്തി ബട്ലര് രാജസ്ഥാനെ വിജയ തീരത്തെത്തിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us