ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർതോൽവികൾ നേരിടുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഏഴ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒരു ജയം മാത്രമാണുള്ളത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ് ബെംഗളൂരു. എങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് റോയൽ ചലഞ്ചേഴ്സ് നായകൻ ഫാഫ് ഡു പ്ലെസിസിനുള്ളത്.
ബെംഗളൂരു നിര മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. 280 കടക്കുക എന്ന ലക്ഷ്യം വലുതായിരുന്നു. മത്സരം പേസർമാർക്ക് ബുദ്ധിമുട്ടായിരുന്നു. ബാറ്റിംഗ് മികച്ചതാണെങ്കിലും ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. പവർ പ്ലേയ്ക്ക് ശേഷം റൺറേറ്റ് കുറയാൻ പാടില്ലായിരുന്നുവെന്നും ഡു പ്ലെസിസ് പ്രതികരിച്ചു.
'വേദന, നിരാശ, രോഷം, വിരാട് കോഹ്ലിയെ കാണുമ്പോൾ'; ആരാധകർ പറയുന്നുഇത്ര വലിയ ലക്ഷ്യമായിരുന്നിട്ടും കീഴടങ്ങാൻ റോയൽ ചലഞ്ചേഴ്സ് തയ്യാറായിരുന്നില്ല. ആ പോരാട്ടം കാണുന്നത് ഏറെ സന്തോഷിച്ചിപ്പിച്ചു. ബൗളർമാർ 30-40 റൺസ് അധികം വിട്ടുനൽകി. കഴിഞ്ഞ മത്സരങ്ങളിലെ തിരിച്ചടികൾ താരങ്ങൾ മറക്കേണ്ടതുണ്ട്. കൂടുതൽ ആത്മാർത്ഥമായി കളിച്ചാൽ റോയൽ ചലഞ്ചേഴ്സിന് ടൂർണമെന്റിൽ തിരിച്ചുവരാൻ കഴിയുമെന്നും ഡു പ്ലെസിസ് വ്യക്തമാക്കി.