
മൊഹാലി: മുംബൈ ഇന്ത്യന്സിനെതിരായ മത്സരത്തില് മികച്ച പ്രകടനം കാഴ്ച വെച്ച പഞ്ചാബ് കിങ്സ് താരം അശുതോഷ് ശര്മ്മയെ അഭിനന്ദിച്ച് മുന് ഇന്ത്യന് പേസര് സഹീര് ഖാന്. എട്ടാമനായി ക്രീസിലെത്തിയ താരം 28 പന്തില് നിന്ന് ഏഴ് സിക്സും രണ്ട് ബൗണ്ടറിയുമടക്കം 61 റണ്സെടുത്ത് മുംബൈയെ വിറപ്പിച്ചിരുന്നു. അതില് ഒരു സിക്സ് ബുംറയുടെ യോര്ക്കര് സ്വീപ്പ് ചെയ്തുകൊണ്ടായിരുന്നു. അശുതോഷിന്റെ അവിശ്വസനീയ പ്രകടനത്തില് പ്രതികരിക്കുകയാണ് സഹീര് ഖാന്.
'മാന് ഓഫ് ദ മാച്ച് പ്രകടനമല്ല എപ്പോഴും പ്രധാനം'; ഡാരില് മിച്ചലിനെ പിന്തുണച്ച് ഫ്ളെമിങ്'ജസ്പ്രീത് ബുംറയ്ക്കെതിരെ അശുതോഷ് മികച്ച പ്രകടനമായിരുന്നു. പ്രത്യേകിച്ചും ആ ഷോട്ട്. ഒരാള്ക്കുപോലും ബുംറയുടെ യോര്ക്കറില് സ്വീപ്പ് ഷോട്ട് കളിക്കാന് കഴിഞ്ഞിട്ടില്ല. പക്ഷേ അശുതോഷ് അത് ചെയ്തു', സഹീര് പറഞ്ഞു.
മത്സരത്തില് ഒന്പത് റണ്സിന് പഞ്ചാബ് പരാജയം വഴങ്ങിയെങ്കിലും അശുതോഷിന്റെ പോരാട്ടം ആരാധകരുടെ മനം കവര്ന്നിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില് 111 റണ്സെന്ന നിലയില് തകര്ന്ന ടീമിനെ അശുതോഷിന്റെ ചെറുത്തുനില്പ്പാണ് വിജയത്തിന് തൊട്ടടുത്ത് വരെയെത്തിച്ചത്. പഞ്ചാബിന്റെ തട്ടകത്തില് മുംബൈ ബൗളര്മാരെ അടിച്ചു പറത്തിയ അശുതോഷ് 193 റണ്സ് വിജയലക്ഷ്യം മറികടക്കാനാകുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന നിമിഷം വീണു. 28 പന്തില് നിന്ന് ഏഴ് സിക്സും രണ്ട് ബൗണ്ടറിയുമടക്കം 61 റണ്സെടുത്താണ് അശുതോഷ് മടങ്ങിയത്.