ലഖ്നൗ: ഐപിഎല്ലില് ഇന്നലെ നടന്ന മത്സരത്തില് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര് കിങ്സിനെതിരെ ലഖ്നൗ സൂപ്പര് ജയന്റ്സ് വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈ ഉയര്ത്തിയ ഏകാന സ്റ്റേഡിയത്തില് നടന്ന മത്സരത്തില് എട്ട് വിക്കറ്റിനാണ് ലഖ്നൗ വിജയം സ്വന്തമാക്കിയത്. ചെന്നൈ ഉയര്ത്തിയ 177 റണ്സ് വിജയലക്ഷ്യം ഒരോവര് ബാക്കിനില്ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില് 180 റണ്സെടുത്ത് ലഖ്നൗ മറികടക്കുകയായിരുന്നു.
'ധോണി ക്രീസിലെത്തിയാല് തന്നെ ബൗളര്മാര് സമ്മര്ദ്ദത്തിലാവും'; കെ എല് രാഹുല്ക്യാപ്റ്റന് കെ എല് രാഹുലിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ലഖ്നൗവിനെ വിജയത്തിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ രാഹുല് 53 പന്തില് നിന്ന് മൂന്ന് സിക്സും ഒന്പത് ബൗണ്ടറിയുമടക്കം 82 റണ്സെടുത്തു. ക്വിന്റണ് ഡി കോക്കിനൊപ്പം (54) മികച്ച കൂട്ടുകെട്ട് പടുത്തുയര്ത്താന് സാധിച്ച കെ എല് രാഹുല് ഒരു ഘട്ടത്തില് സെഞ്ച്വറിയിലേക്ക് എന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല് താരത്തെ പുറത്താക്കി മതീഷ പതിരാന നിര്ണായക വിക്കറ്റ് വീഴ്ത്തി.
A STUNNER FROM JADEJA. 🫡 pic.twitter.com/nL9z9boAiM
— Mufaddal Vohra (@mufaddal_vohra) April 19, 2024
വിജയത്തിലേക്ക് 16 റണ്സ് ദൂരമുള്ളപ്പോഴാണ് രാഹുലിന് പോരാട്ടം അവസാനിപ്പിച്ച് മടങ്ങേണ്ടിവന്നത്. മതീഷ പതിരാനയെ സിക്സറടിക്കാന് ശ്രമിച്ച രാഹുലിനെ രവീന്ദ്ര ജഡേജ പറക്കും ക്യാച്ചിലൂടെയാണ് പുറത്താക്കി. ജഡേജ ഇടത്തോട്ട് ചാടി ഒറ്റക്കൈയില് പറന്നുപിടിച്ചത്. തകർപ്പന് ക്യാച്ചില് ചെന്നൈ നായകന് റുതുരാജ് ഗെയ്ക്വാദിന് പോലും വിശ്വസിക്കാനായില്ല. 'പറക്കും ജഡേജയെ' കണ്ട് അമ്പരന്നുനില്ക്കുന്ന ഗെയ്ക്വാദിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്.