ഈ സീസണിലെ ഫോമിന് കാരണം കോഹ്ലി; വെളിപ്പെടുത്തി റിയാൻ പരാഗ്

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ സാന്നിധ്യം ഗുണം ചെയ്തെന്നും പരാഗ്

dot image

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തകർപ്പൻ ഫോമിലാണ് റിയാൻ പരാഗ്. റൺവേട്ടക്കാരുടെ പട്ടികയിൽ രാജസ്ഥാൻ താരം മുന്നിട്ടു നിൽക്കുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷമാണ് താരത്തിന്റെ ഗംഭീര തിരിച്ചുവരവ്. ഇതിന് കാരണം വിരാട് കോഹ്ലിയാണെന്ന് തുറന്നു പറയുകയാണ് റിയാൻ പരാഗ്.

ഐപിഎല്ലിലെ തന്റെ രണ്ടാം സീസണിൽ മോശം പ്രകടനമാണ് താൻ കാഴ്ചവെച്ചത്. ഈ അവസ്ഥയിൽ നിന്ന് തനിക്ക് പുറത്തുകടക്കണം. ഇത്തരം സാഹചര്യങ്ങളെ കോഹ്ലി എങ്ങനെ മറികടന്നു. ഇക്കാര്യങ്ങൾ തനിക്ക് അറിയണമെന്ന് താൻ കോഹ്ലിയോട് പറഞ്ഞു. 10-15 മിനിറ്റ് കോഹ്ലി താനുമായി സംസാരിച്ചു. അത് എന്നെ ഏറെ സഹായിച്ചുവെന്നും പരാഗ് പറഞ്ഞു.

ധോണി രണ്ട് ഓവറിൽ നാല് സിക്സ് അടിക്കുന്നു; ഇന്ത്യൻ ടീമിന് ഗാംഗുലിയുടെ ഉപദേശം

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ സാന്നിധ്യം ഗുണം ചെയ്തെന്നും പരാഗ് പ്രതികരിച്ചു. കുമാർ സംഗക്കാര ഒരു മികച്ച പരിശീലകനാണ്. ബാറ്റിംഗ് മികച്ചതാക്കാനുള്ള എല്ലാ തന്ത്രങ്ങളും സംഗക്കാരയ്ക്ക് അറിയാം. സമൂഹമാധ്യമങ്ങളിൽ പല താരങ്ങളുമായി തനിക്ക് നല്ല ബന്ധമുണ്ട്. അവരുടെ മറുപടികൾ കിട്ടാൻ താൻ കാത്തിരുന്നിട്ടുണ്ടെന്നും പരാഗ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us