ഡൽഹി: ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി മുൻ താരം സൗരവ് ഗാംഗുലി. ലോകകപ്പിൽ രോഹിത് ശർമ്മ - വിരാട് കോഹ്ലി ഓപ്പണിംഗ് വേണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ത്യൻ ടീമിന്റേതാണ്. 40 പന്തിൽ സെഞ്ച്വറി നേടാനുള്ള കഴിവ് കോഹ്ലിക്കുണ്ടെന്നും ഗാംഗുലി പറഞ്ഞു.
യുവതാരങ്ങളും അനുഭവസമ്പത്തുള്ള താരങ്ങളും ഇന്ത്യൻ നിരയിൽ ഉണ്ടാകണമെന്നും ഇന്ത്യൻ മുൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു. ഒരു ഐപിഎല്ലിലെ പ്രകടനം മാത്രം പരിഗണിച്ചാൽ പോരാ. രണ്ടോ മൂന്നോ ഐപിഎല്ലിലെ പ്രകടനങ്ങൾ വിലയിരുത്താം. യശസ്വി ജയ്സ്വാളിനെപ്പോലുള്ള താരങ്ങളെ ഈ ഐപിഎൽ മാത്രം പരിഗണിച്ച് ഒഴിവാക്കരുതെന്ന് ഗാംഗുലി പ്രതികരിച്ചു.
ഐപിഎല്ലിൽ ഇതാദ്യം; വമ്പനെ വീഴ്ത്തി ചഹൽ ചരിത്രത്തിൽക്രിക്കറ്റിൽ പ്രായം എത്രയെന്നത് ഒരു പ്രശ്നമല്ല. 41 വയസ് പിന്നിട്ട ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നു. ഒരു ദിവസം 30 ഓവർ വരെയാണ് ആൻഡേഴ്സൺ എറിയുന്നത്. 42കാരനായ ധോണി രണ്ട് ഓവറിൽ നാല് സിക്സുകൾ അടിക്കുന്നു. കൂടുതൽ ഓവറുകൾ ധോണി ബാറ്റ് ചെയ്യണം. ധോണി ഇപ്പോൾ എത്ര മികച്ച ബാറ്റിംഗാണ് കാഴ്ചവെക്കുന്നതെന്ന് തനിക്ക് അറിയണമെന്നും ഗാംഗുലി വ്യക്തമാക്കി.