ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ റിഷഭ് പന്ത് ഉണ്ടാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് സൗരവ് ഗാംഗുലി. ഇഷാൻ കിഷൻ, സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവരിൽ ആരാണ് ലോകകപ്പ് ടീമിലെത്തുകയെന്ന് ചോദ്യത്തിനാണ് ഗാംഗുലിയുടെ മറുപടി. റിഷഭ് പന്തിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ് രംഗത്തുവന്നതിന് പിന്നാലെയാണ് ഗാംഗുലിയുടെയും പ്രതികരണം വന്നിരിക്കുന്നത്.
ആകെ 15 താരങ്ങൾക്ക് മാത്രമാണ് ടീമിലേക്ക് അവസരം ലഭിക്കുക. ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിൽ ഒരാൾ റിഷഭ് പന്ത് ആകും. തീർച്ചയായും അയാൾ വെസ്റ്റ് ഇൻഡീസിലേക്ക് പോകുമെന്നും ബിസിസിഐ മുൻ പ്രസിഡന്റ് പറഞ്ഞു.
മനക്കരുത്തിന്റെ വേഗത; എതിരാളികളെ വീഴ്ത്തുന്ന സന്ദീപ് തന്ത്രംമധ്യനിരയിൽ ബാറ്റ് ചെയ്യാൻ പന്തിന് കഴിയും. എന്നാൽ എത്രാം നമ്പറിൽ പന്ത് ഇറങ്ങണമെന്ന് പറയാൻ കഴിയില്ല. ട്വന്റി 20 ക്രിക്കറ്റിൽ എപ്പോഴാണ് ഒരാൾ ബാറ്റ് ചെയ്യേണ്ടി വരികയെന്നത് അപ്പോഴത്തെ തീരുമാനമാണ്. മൂന്ന് മുതൽ ഏഴ് വരെയുള്ള ഏത് സ്ഥാനത്തും പന്തിന് ബാറ്റ് ചെയ്യാൻ കഴിയും. ഒരു നിശ്ചിത സ്ഥാനം ട്വന്റി 20 ക്രിക്കറ്റിൽ ഫലം കാണുകയില്ലെന്നും ഗാംഗുലി വ്യക്തമാക്കി.