ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിയും സുരേഷ് റെയ്നയും. ചെന്നൈയ്ക്ക് പുറമെ ഇന്ത്യൻ ടീമിലും ഇരുവരുടെയും സൗഹൃദം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ധോണിക്കൊപ്പമുള്ള ഒരു പഴയ ഓർമ്മ പങ്കുവെയ്ക്കുകയാണ് സുരേഷ് റെയ്ന.
2014ലെ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ ചെന്നൈ പഞ്ചാബിനോട് പരാജയപ്പെട്ടു. പിന്നാലെ ഡ്രെസ്സിംഗ് റൂമിലെത്തിയ ധോണി ഹെൽമറ്റും പാഡും വലിച്ചെറിഞ്ഞു. ചെന്നൈ ടീം റൺസ് നേടിയില്ലെന്നായിരുന്നു ധോണിയുടെ വാക്കുകൾ. വിജയിക്കാവുന്ന മത്സരം പരാജയപ്പെട്ടുപോയി. ഈ മത്സരം വിജയിച്ചിരുന്നെങ്കിൽ ഐപിഎൽ തന്നെ സ്വന്തമാക്കാൻ കഴിയുമായിരുന്നുവെന്ന് ധോണി പറഞ്ഞു. ഇത്ര ദേഷ്യത്തിൽ താൻ ഒരിക്കലും ധോണിയെ കണ്ടിട്ടില്ലെന്ന് റെയ്ന വ്യക്തമാക്കി.
'എന്റെ ക്യാപ്റ്റൻ രോഹിത്'; മദ്വാളിന്റെ മനസിലുള്ളത് വ്യക്തമെന്ന് ഇർഫാൻ പഠാൻ2014 ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറിന് 226 റൺസാണ് നേടിയത്. വിരേന്ദർ സെവാഗിന്റെ 122 റൺസാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി പറഞ്ഞ ചെന്നൈ ഏഴിന് 202 റൺസെടുക്കാനെ സാധിച്ചുള്ളു. സുരേഷ് റെയ്നയുടെ 25 പന്തിൽ 87 റൺസ് ഈ മത്സരത്തിലാണ്.
എന്റെ മത്സരം കിഷനോടല്ല, അത് എന്നോട് തന്നെ; സഞ്ജു സാംസൺഈ മത്സരത്തിന് ശേഷം വിരേന്ദർ സെവാഗ് ഫോമിലെത്തിയാൽ പിന്നെ എതിർ ടീമിന് വിജയിക്കാൻ കഴിയില്ലെന്ന് ധോണി പറഞ്ഞിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് സെവാഗ് പുറത്തായതിന് ശേഷമാണ് ഈ മത്സരം നടന്നത്. ഇന്ത്യൻ ടീമിലെ താരത്തിന്റെ പുറത്താകലിന് കാരണം ധോണിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പിന്നാലെ സെവാഗിനെ പ്രശംസിച്ചുള്ള ധോണിയുടെ വാക്കുകൾ കാലത്തിന്റെ കാവ്യനീതിയെന്നും വിലയിരുത്തപ്പെട്ടു.