ചെന്നൈ: ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 11.5 ഓവറിൽ ചെന്നൈ സ്കോർ മൂന്നിന് 101ലെത്തി. അപ്പോഴാണ് ശിവം ദുബെ ക്രീസിലെത്തുന്നത്. ഒരുവശത്ത് നായകന്റെ ഉത്തരവാദിത്തത്തോടെ റുതുരാജ് ഗെയ്ക്ക്വാദ് ഇന്നിംഗ്സ് പടുത്തുയർത്തുന്നു. മികച്ച സ്കോറിലേക്ക് പോകണമെങ്കിൽ ഇനി വെടിക്കെട്ട് നടക്കണം. ആ ദൗത്യം ശിവം ദുബെ ഭംഗിയായി പൂർത്തിയാക്കി.
അതിൽ യാഷ് താക്കൂറിനെ ഹാട്രിക് സിക്സ് അടിച്ച പ്രകടനമാണ് ഏറെ വിസ്മയിപ്പിച്ചത്. 16-ാം ഓവറിലാണ് ആ വെടിക്കെട്ട് നടന്നത്. ആദ്യ പന്തിൽ റുതുരാജ് സിംഗിൾ എടുത്തു. രണ്ടാം പന്ത് ലോങ് ഓണിലേക്ക് ദൂബെ അടിച്ചുപറത്തി. മൂന്നാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെയാണ് പറന്നത്. നാലാം പന്ത് ലോങ് ഓണിന് മുകളിലൂടെയും സിക്സ് പറന്നു.
എനിക്കുറപ്പാണ്, ആരില്ലെങ്കിലും പന്ത് ലോകകപ്പിനുണ്ടാകും; സൗരവ് ഗാംഗുലി666 💥
— JioCinema (@JioCinema) April 23, 2024
Shivam Dube setting Chepauk on 🔥 #TATAIPL #CSKvLSG #IPLonJioCinema #IPLinHindi pic.twitter.com/lmxQ7XpuAb
27 പന്തിൽ 66 റൺസുമായി ശിവം ദുബെ റൺഔട്ടായി. മൂന്ന് ഫോറും ഏഴ് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്ക്വാദിന്റെ പ്രകടനവും നിർണായകമായി. 60 പന്തിൽ 108 റൺസുമായി ചെന്നൈ നായകൻ കൂടിയായ റുതുരാജ് പുറത്താകാതെ നിന്നു.