ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച പ്രകടനവുമായി യൂസ്വേന്ദ്ര ചഹൽ മുന്നോട്ടുപോകുകയാണ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തോടെ ചഹൽ ഐപിഎല്ലിൽ 200 വിക്കറ്റെടുക്കുന്ന ആദ്യ ബൗളറായി. താരത്തിന്റെ പ്രകടനം കാണുന്ന റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിന് ചഹലിനെ വിട്ടുകൊടുത്തത് വലിയ അബദ്ധമായതായി തോന്നിക്കഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ടീം അധികൃതർ തന്നെ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ആർസിബി മാനേജ്മെന്റിന് ഉപദേശവുമായി മുൻ താരം റോബിൻ ഉത്തപ്പ രംഗത്തെത്തി. റോയൽ ചലഞ്ചേഴ്സിനായി ചഹലിന്റെ അടുത്തേയ്ക്ക് താൻ പോകാം. രാജസ്ഥാൻ വിട്ട് ഇങ്ങോട്ടെത്താൻ താൻ അപേക്ഷിക്കാം. ഒപ്പം വിക്കറ്റെടുക്കുന്ന ഒരു പേസറായി ഹർഷൽ പട്ടേലിനെ തിരിച്ചുവിളിക്കാം. ഇക്കാര്യങ്ങൾ തന്റെ മുൻ ടീമിനായി ചെയ്യാമെന്ന് റോബിൻ ഉത്തപ്പ പറഞ്ഞു.
ചഹലിനെ എന്തുകൊണ്ട് നിലനിർത്തിയില്ല; മറുപടിയുമായി ആർസിബിറോയൽ ചലഞ്ചേഴ്സിന് ഒരു മികച്ച ബാറ്റിംഗ് നിരയുണ്ട്. ഫാഫ് ഡു പ്ലെസി, വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെല്, ദിനേശ് കാർത്തിക്ക് തുടങ്ങിയവർ മികച്ച താരങ്ങളാണ്. എന്നാൽ ബൗളിംഗ് സംഘത്തിൽ ആരാണുള്ളത്. സന്തുലിതമായ ഒരു ടീമിനെ റോയൽ ചലഞ്ചേഴ്സ് കണ്ടെത്തണമെന്നും റോബിൻ ഉത്തപ്പ വ്യക്തമാക്കി.