ഇറങ്ങിയാല് തന്നെ റെക്കോര്ഡാണ്; ഐപിഎല്ലില് നാഴികക്കല്ല് പിന്നിടാന് ശുഭ്മാന് ഗില്

ഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് വൈകിട്ട് 7.30നാണ് ഡല്ഹി- ഗുജറാത്ത് മത്സരം

dot image

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് ചരിത്രനേട്ടത്തിനരികെ ഗുജറാത്ത് ടൈറ്റന്സിന്റെ നായകന് ശുഭ്മാന് ഗില്. 100-ാമത് ഐപിഎല് മത്സരമെന്ന നേട്ടമാണ് ഗില്ലിനെ കാത്തിരിക്കുന്നത്. ഇന്ന് ഐപിഎല്ലില് നടക്കുന്ന ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തിന് ഇറങ്ങുന്നതോടെയാണ് 24കാരനായ താരം സുപ്രധാന നാഴികക്കല്ല് പിന്നിടുക. ഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് വൈകിട്ട് 7.30നാണ് ഡല്ഹി-ഗുജറാത്ത് മത്സരം.

2018 സീസണില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ് ശുഭ്മാന് ഗില് ഐപിഎല്ലില് അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ കാലഘട്ടത്തിനുള്ളില് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാന് ഗില്ലിന് സാധിച്ചു. ഐപിഎല്ലിലെ 99 മത്സരങ്ങളില് നിന്ന് 38.12 ശരാശരിയില് 3,088 റണ്സാണ് ഗില്ലിന്റെ സമ്പാദ്യം. 38.12 സ്ട്രൈക്ക് റേറ്റില് ബാറ്റുവീശിയ താരം മൂന്ന് സെഞ്ച്വറികളും 20 അര്ദ്ധ സെഞ്ച്വറികളും അടിച്ചുകൂട്ടി.

2022 സീസണിലാണ് താരം ഗുജറാത്ത് ടൈറ്റന്സിന്റെ തട്ടകത്തിലെത്തിയത്. സീസണില് ടൈറ്റന്സിനൊപ്പം ഐപിഎല് കിരീടമുയര്ത്താനും ഗില്ലിന് സാധിച്ചു. സീസണില് 483 റണ്സ് അടിച്ചുകൂട്ടിയ ഗില് ടീമിന്റെ റണ്വേട്ടക്കാരില് രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. ഗുജറാത്ത് ക്യാപ്റ്റനായിരുന്ന ഹാര്ദ്ദിക് പാണ്ഡ്യ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ഗില് ക്യാപ്റ്റന് സ്ഥാനത്തെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us