ചെന്നൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനോട് പരാജയപ്പെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. സീസണിൽ ആദ്യമായാണ് ചെന്നൈ ചെപ്പോക്കിൽ തോൽവി നേരിടുന്നത്. പിന്നാലെ തോൽവിയിൽ വിശദീകരണവുമായി ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്വാദ് രംഗത്തെത്തി. കൈയ്യിലിരുന്ന മത്സരമാണ് ചെന്നൈ കൈവിട്ടതെന്നാണ് നായകന്റെ വിശദീകരണം.
മത്സരം ചെന്നൈക്ക് വിജയിക്കാൻ കഴിയുമായിരുന്നു. എന്നാൽ അവസാന നിമിഷം ലഖ്നൗ മികച്ച പ്രകടനം പുറത്തെടുത്തു. സ്റ്റോയിൻസിന്റെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ. ചില ബൗളർമാർ മോശം പ്രകടനം നടത്തി. എങ്കിലും ഇത് ക്രിക്കറ്റിന്റെ ഭാഗമാണ്. ചില മത്സരങ്ങൾ വിജയിക്കും. എന്നാൽ ചിലപ്പോൾ പരാജയമായിരിക്കും ഫലമെന്നും റുതുരാജ് വ്യക്തമാക്കി.
മാർകസ് സ്റ്റോയ്നിസ്; ചെപ്പോക്കിലെ മഞ്ഞക്കോട്ട തകർത്തവൻമത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. നായകൻ റുതുരാജ് ഗെയ്ക്ക്വാദിന്റെ സെഞ്ച്വറിക്കരുത്തിലാണ് ചെന്നൈ മികച്ച സ്കോറിലേക്ക് നീങ്ങിയത്. എന്നാൽ തകർപ്പൻ സെഞ്ച്വറിയുമായി മാർകസ് സ്റ്റോയിൻസ് തിരിച്ചടിച്ചതോടെ ലഖ്നൗ മത്സരം സ്വന്തമാക്കി.