ശിവം ദുബെയ്ക്ക് മുന്നെ ജഡേജയെ എന്തുകൊണ്ട് നാലാം നമ്പറിൽ ഇറക്കി?; മറുപടിയുമായി റുതുരാജ്

നിലവിലെ സീസണിൽ ചെന്നൈയ്ക്ക് വേണ്ടി ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താൻ ജഡേജയ്ക്ക് സാധിച്ചിട്ടില്ല

dot image

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം പരാജയവും വഴങ്ങിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആറ് വിക്കറ്റിന്റെ തോൽവിയാണ് റുതുരാജും സംഘവും ഏറ്റുവാങ്ങിയത്. ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം ലഖ്നൗ മൂന്ന് പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്ത് മറികടന്നു.

ചെപ്പോക്കിൽ ആദ്യം ബാറ്റുചെയ്ത ചെന്നൈ നാലാം നമ്പറിലാണ് രവീന്ദ്ര ജഡേജയെ ഇറക്കിയത്. രണ്ടാമത്ത വിക്കറ്റായി ഡാരിൽ മിച്ചൽ (11) വീണതിന് പിന്നാലെ ക്രീസിലെത്തിയ ജഡേജയ്ക്ക് 19 പന്തിൽ 16 റൺസ് മാത്രമാണ് എടുക്കാനായത്. മികച്ച ഫോമിലുള്ള ശിവം ദുബെയ്ക്ക് പകരം ജഡേജയെ രണ്ടാം വിക്കറ്റ് വീണതിന് പിന്നാലെ ഇറക്കിയ തീരുമാനം ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒടുവിൽ ഈ തീരുമാനത്തിൽ വിശദീകരണവുമായി ചെന്നൈ നായകൻ റുതുരാജ് ഗെയ്ക് വാദ് രംഗത്തെത്തി.

വീണ്ടുമെത്തി ആ ബാറ്റിലെ റൺവസന്തം; വിമര്ശകരെ 'ബൗണ്ടറി കടത്തി' ജയ്സ്വാൾ

'പവർപ്ലേയ്ക്കുള്ളിൽ തന്നെ രണ്ടാം വിക്കറ്റ് നഷ്ടമായതിനാലാണ് ജഡേജയെ ഇറക്കിയത്. ഞങ്ങളുടെ തീരുമാനം വ്യക്തമായിരുന്നു. പവർപ്ലേയ്ക്ക് ശേഷം ഒരു വിക്കറ്റ് വീണാൽ ശിവം ദുബെ ബാറ്റിങ്ങിനിറങ്ങും. ബാറ്റർമാരോട് നേരത്തെ ക്രീസിലിറങ്ങാൻ ഞങ്ങൾക്ക് നിർബന്ധിക്കാൻ കഴിയില്ലല്ലോ', റുതുരാജ് പറയുന്നു.

നിലവിലെ സീസണിൽ ചെന്നൈയ്ക്ക് വേണ്ടി ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താൻ ജഡേജയ്ക്ക് സാധിച്ചിട്ടില്ല. ആറ് ഇന്നിംഗ്സുകളിൽ നിന്ന് 154 റൺസ് മാത്രമാണ് ജഡേജ ഇതുവരെ നേടിയത്. ജഡേജയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ദുബെ 27 പന്തിൽ നിന്ന് 66 റൺസെടുക്കുകയും ചെയ്തു.

dot image
To advertise here,contact us
dot image