വാർണറില്ലാതെ ഡല്ഹി; ക്യാപിറ്റല്സിന്റെ തട്ടകത്തില് ടൈറ്റന്സിന് ടോസ്

ന്യൂഡല്ഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം

dot image

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് ഗുജറാത്ത് ടൈറ്റന്സിനെതിരെ ഡല്ഹി ക്യാപിറ്റല്സ് ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന് ശുഭ്മാന് ഗില് ബൗളിങ് തിരഞ്ഞെടുത്തു. ക്യാപിറ്റല്സിന്റെ തട്ടകമായ ന്യൂഡല്ഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

മാറ്റങ്ങളുമായാണ് ഡല്ഹി സ്വന്തം തട്ടകത്തില് ഇറങ്ങുന്നത്. സൂപ്പര് താരം ഡേവിഡ് വാര്ണര് ഡല്ഹിയുടെ പ്ലേയിങ് ഇലവനിലില്ല. വാര്ണറിന് പകരം ഷായ് ഹോപ്പിന് ഇലവനില് സ്ഥാനം ലഭിച്ചു. അതേസമയം പഞ്ചാബ് കിങ്സിനെതിരെ ഇറങ്ങിയ ടീമില് ഒരു മാറ്റവുമില്ലാതെയാണ് ടൈറ്റന്സ് ഇന്നിറങ്ങുന്നത്.

ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ (ക്യാപ്റ്റന്), ഡേവിഡ് മില്ലർ, അസ്മത്തുള്ള ഒമർസായി, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ, റാഷിദ് ഖാൻ, രവി ശ്രീനിവാസൻ സായ് കിഷോർ, നൂർ അഹമ്മദ്, മോഹിത് ശർമ, സന്ദീപ് വാര്യർ.

ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ജെയ്ക് ഫ്രേസർ-മക്ഗുർക്ക്, അഭിഷേക് പോറെൽ, ഷായ് ഹോപ്പ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റന്), ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ആൻറിച്ച് നോർക്യ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us