ഐപിഎല് മത്സരങ്ങളില് 'സെഞ്ച്വറി'; ചരിത്രനേട്ടത്തില് ശുഭ്മാന് ഗില്

അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് ടോസ് നഷ്ടപ്പെട്ട ഡല്ഹി ആദ്യം ബാറ്റുചെയ്യുകയാണ്

dot image

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് ചരിത്രനേട്ടം കുറിച്ച് ഗുജറാത്ത് ടൈറ്റന്സ് ക്യാപ്റ്റന് ശുഭ്മാന് ഗില്. ഐപിഎല്ലില് 100-ാം മത്സരം കളിക്കുകയാണ് 24കാരനായ ഗില്. ഡല്ഹി ക്യാപിറ്റല്സിനെതിരായ മത്സരത്തിന് ഇറങ്ങിയതോടെയാണ് താരം സുപ്രധാന നാഴികകല്ല് പിന്നിട്ടത്. അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് ടോസ് നഷ്ടപ്പെട്ട ഡല്ഹി ആദ്യം ബാറ്റുചെയ്യുകയാണ്.

2018 സീസണില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ് ശുഭ്മാന് ഗില് ഐപിഎല്ലില് അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ കാലഘട്ടത്തിനുള്ളില് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാന് ഗില്ലിന് സാധിച്ചു. ഐപിഎല്ലിലെ 99 മത്സരങ്ങളില് നിന്ന് 38.12 ശരാശരിയില് 3,088 റണ്സാണ് ഗില്ലിന്റെ സമ്പാദ്യം. 38.12 സ്ട്രൈക്ക് റേറ്റില് ബാറ്റുവീശിയ താരം മൂന്ന് സെഞ്ച്വറികളും 20 അര്ദ്ധ സെഞ്ച്വറികളും അടിച്ചുകൂട്ടി.

ഇറങ്ങിയാല് തന്നെ റെക്കോര്ഡാണ്; ഐപിഎല്ലില് നാഴികക്കല്ല് പിന്നിടാന് ശുഭ്മാന് ഗില്

2022 സീസണിലാണ് താരം ഗുജറാത്ത് ടൈറ്റന്സിന്റെ തട്ടകത്തിലെത്തിയത്. സീസണില് ടൈറ്റന്സിനൊപ്പം ഐപിഎല് കിരീടമുയര്ത്താനും ഗില്ലിന് സാധിച്ചു. സീസണില് 483 റണ്സ് അടിച്ചുകൂട്ടിയ ഗില് ടീമിന്റെ റണ്വേട്ടക്കാരില് രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. ഗുജറാത്ത് ക്യാപ്റ്റനായിരുന്ന ഹാര്ദ്ദിക് പാണ്ഡ്യ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ഗില് ക്യാപ്റ്റന് സ്ഥാനത്തെത്തിയത്.

dot image
To advertise here,contact us
dot image