മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് തിരിച്ചടികൾ നേരിടുകയാണ്. തുടർപരാജയങ്ങളിൽ മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. താരത്തിന്റെ പ്രകടനവും മോശമാണ്. എന്നാൽ ഹാർദ്ദിക്കിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്.
ഒരു നായകനാകുമ്പോൾ ഏതൊരു താരത്തിനും സമ്മർദ്ദം ഉണ്ടാവും. മുംബൈ നായക സ്ഥാനത്ത് ഹാർദ്ദിക്കിന്റെ പ്രകടനം ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയിരുന്നു. മുൻ വർഷങ്ങളിൽ രോഹിത് ശർമ്മയും സമാന സാഹചര്യം നേരിട്ടിരുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി രോഹിതിന് കിരീടം പോലും നേടാൻ സാധിച്ചിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.
'കൈയ്യിലിരുന്ന കളിയായിരുന്നു'; ചെന്നൈയുടെ തോൽവിയിൽ പ്രതികരിച്ച് റുതുരാജ് ഗെയ്ക്ക്വാദ്മികച്ച ഒരു ടീമായി കളിച്ചാൽ മുംബൈയ്ക്ക് വിജയങ്ങൾ നേടാം. ഹാർദ്ദിക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ടീം അയാളുടെ ക്യാപ്റ്റൻസിയുടെ കീഴിൽ പരാജയപ്പെടുകയും ചെയ്താൽ അയാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ബാറ്റിംഗ് ഓര്ഡറിൽ കുറച്ച് സമയം മാത്രമാണ് ഹാർദ്ദിക്ക് ബാറ്റിംഗിനിറങ്ങുന്നത്. കുറച്ച് സമയത്തിനുള്ളിൽ എങ്ങനെ ഒരാൾക്ക് വലിയ പ്രകടനത്തിലേക്ക് എത്താൻ സാധിക്കുമെന്നും സെവാഗ് ചോദിച്ചു.