അക്സറിനെ നേരത്തെ ഇറക്കാതെ രക്ഷയില്ലായിരുന്നു; കാരണം പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

നാലാം നമ്പറിൽ അക്സർ-റിഷഭ് കൂട്ടുകെട്ടിൽ 113 റൺസ് പിറന്നു.

dot image

ഡൽഹി: ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വിജയം നേടിയിരിക്കുകയാണ്. നിർണായക വിജയത്തിന് ഡൽഹി ക്യാപിറ്റൽസിനെ സഹായിച്ചത് അക്സർ പട്ടേലിന്റെയും റിഷഭ് പന്തിന്റെയും ഇന്നിംഗ്സുകളാണ്. സീസണിൽ മോശം ഫോമിലായിരുന്ന അക്സർ പട്ടേൽ ഗുജറാത്തിനെതിരായ മത്സരത്തിൽ മൂന്നാം നമ്പറിലെത്തി. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ഡൽഹി ബാറ്റിംഗ് പരിശീലകൻ പ്രവീൺ ആംറെ.

പവർപ്ലേയിൽ സായി കിഷോറിനെ നേരിടുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ സീസണിൽ അക്സർ നന്നായി കളിച്ചിരുന്നു. എന്നാൽ ഈ സീസണിൽ അത്ര നന്നായി കളിക്കാൻ അക്സറിന് കഴിഞ്ഞിട്ടില്ല. മുൻനിരയിൽ ഇറങ്ങുന്ന അഭിഷേക് പോറൽ നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ട് ഫിനിഷറായി പോറലിനെയും തുടക്കത്തിൽ അക്സറിനെയും നിയോഗിച്ചെന്നും പ്രവീൺ ആംറെ പ്രതികരിച്ചു.

അവൻ എന്റെ പയ്യൻ, ബെംഗളൂരുകാരൻ; ഐപിഎൽ ഓർമ്മകളുമായി അനിൽ കുംബ്ലെ

മത്സരത്തിൽ ഒരു ഘട്ടത്തിൽ ഡൽഹി മൂന്നിന് 44 എന്ന് തകർന്നിരുന്നു. നാലാം നമ്പറിൽ അക്സർ-റിഷഭ് കൂട്ടുകെട്ടിൽ 113 റൺസ് പിറന്നു. അക്സർ 66 റൺസെടുത്ത് പുറത്തായി. റിഷഭ് പന്ത് 88 റൺസുമായി പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us