ചെന്നൈയുടെ തോൽവിക്ക് കാരണം ധോണി; വാസ്തവം പറഞ്ഞ് അമ്പാട്ടി റായിഡു

മെൻഎക്സ്പി എന്ന വെബ്സൈറ്റാണ് മുൻ താരങ്ങളുടെമേൽ പ്രസ്താവനകൾ നടത്തിയത്.

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ നായകനായി റുതുരാജ് ഗെയ്ക്ക്വാദിന്റെ ആദ്യ സീസണാണ് കടന്നുപോകുന്നത്. എന്നാൽ നിർണായക സമയത്ത് തീരുമാനങ്ങളിൽ ധോണിയുടെ ഇടപെടൽ ഉണ്ടാകും. എന്നിട്ടും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടു. പിന്നാലെ ചെന്നൈ മുൻ താരം അമ്പാട്ടി റായിഡുവാണ് പ്രതികൂട്ടിലായത്.

റുതുരാജ് ഗെയ്ക്ക്വാദിനെ വിമർശിച്ച് അമ്പാട്ടി റായിഡു രംഗത്തെത്തിയെന്നാണ് ആരോപണം. റുതുരാജിന്റെ ഫീൽഡ് സെറ്റ് മോശമായിരുന്നുവെന്നും പരിചയസമ്പത്തിന്റെ കുറവ് പ്രതിഫലിച്ചെന്നും റായിഡു സ്റ്റാർ സ്പോർട്സ് കമന്ററിയിൽ പറഞ്ഞെന്നും ആരോപണം ഉയർന്നു.

ഫീൽഡിൽ എന്തിന് അമ്പയർ? ചോദ്യവുമായി നവജ്യോത് സിംഗ് സിദ്ദു

ഇന്ത്യൻ മുൻ താരം നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെയും ആരോപണം ഉയർന്നു. റുതുരാജിനെ പരിഹസിക്കുന്നവർ ധോണിയുടെ തീരുമാനങ്ങളെ എന്തിന് മാനിക്കുന്നു. ധോണിയാണ് ചെന്നൈയുടെ തീരുമാനങ്ങൾ എടുക്കുന്നതെന്ന് സിദ്ദു പറഞ്ഞെന്നാണ് ആരോപണം. മെൻഎക്സ്പി എന്ന വെബ്സൈറ്റാണ് മുൻ താരങ്ങളുടെമേൽ പ്രസ്താവനകൾ നടത്തിയത്. പിന്നാലെ വാസ്തവം എന്തെന്ന് വ്യക്തമാക്കുകയാണ് അമ്പാട്ടി റായിഡു.

ടി20 ലോകകപ്പിന് റിയാൻ പരാഗും മായങ്ക് യാദവും ഉണ്ടാകില്ല; സൂചന നൽകി ബിസിസിഐ

താൻ ആ ദിവസം കമന്ററി ബോക്സിൽ ഉണ്ടായിരുന്നില്ല. തന്റെ ഫാമിൽ മാങ്ങ പറിക്കുകയായിരുന്നു. അസംബന്ധം എഴുതിപിടിപ്പിക്കരുതെന്നും റായിഡു മെൻഎക്സ്പി വെബ്സൈറ്റിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image