ദുബായ്: ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ സ്പ്രിൻ്റ് ഇതിഹാസം ഉസൈൻ ബോൾട്ട് ബ്രാൻഡ് അംബാസിഡറാകും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റേതാണ് പ്രഖ്യാപനം. എട്ട് തവണ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവായ ബോൾട്ട് വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന മത്സരങ്ങൾ കാണാനെത്തും. ടൂർണമെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതിഹാസ താരം മത്സരങ്ങൾ കാണാനെത്തുന്നത്.
ലോകകപ്പ് തൻ്റെ വീട്ടിലേക്ക് വരുമ്പോൾ പുതിയ റോൾ ലഭിച്ചതിൽ സന്തോഷമെന്ന് ബോൾട്ട് പ്രതികരിച്ചു. കരീബിയൻ നാടുകളിൽ നിന്ന് വരുന്ന തന്റെ ജീവിതത്തിന്റെ ഭാഗമാണ് ക്രിക്കറ്റ്. ഈ വിനോദത്തിന് എന്നും തന്റെ ഹൃദയത്തിലാണ് സ്ഥാനം. ലോകത്ത് ക്രിക്കറ്റിന്റെ പ്രചാരണത്തിനായി തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും ബോൾട്ട് പറഞ്ഞു.
മാർക്കസ് സ്റ്റോയ്നിസ്; ചെപ്പോക്കിലെ മഞ്ഞക്കോട്ട തകർത്തവൻGear up for some speed, thrill and excitement on and off the pitch ⚡
— ICC (@ICC) April 24, 2024
Usain Bolt joins as an ambassador for the ICC Men's #T20WorldCup 2024 🤩https://t.co/MOlH8H8kkX
ലോകകപ്പിൽ തന്റെ ടീം വെസ്റ്റ് ഇൻഡീസ് ആണ്. കുറച്ച് മത്സരങ്ങൾ അമേരിക്കയിൽ നടക്കുന്നതും ക്രിക്കറ്റ് പ്രചാരണത്തിന് നല്ലതാണ്. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിൽ ക്രിക്കറ്റിന്റെ സാന്നിധ്യം ഉറപ്പിക്കാൻ ട്വന്റി 20 ലോകകപ്പ് സഹായകരമാകുമെന്നും ഇതിഹാസ താരം വ്യക്തമാക്കി.