ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർതോൽവികൾക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിജയവഴിയിൽ തിരിച്ചെത്തി. ആറ് തുടർതോൽവികൾക്ക് ശേഷമാണ് റോയൽ ചലഞ്ചേഴ്സിന്റെ വിജയം. പിന്നാലെ ബെംഗളൂരു നായകൻ ഫാഫ് ഡു പ്ലെസിസ് തന്റെ സന്തോഷം മറച്ചുവെച്ചില്ല. ഇനി എനിക്കൊന്ന് ഉറങ്ങണം എന്നായിരുന്നു ഡു പ്ലെസിയുടെ പ്രതികരണം.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബെംഗളൂരു നന്നായി പോരാടി. സൺറൈസേഴ്സിനോട് കഴിഞ്ഞ തവണ 25 റൺസിനാണ് പരാജയപ്പെട്ടത്. കൊൽക്കത്തയോട് ഒരു റൺസിനും. പക്ഷേ വിജയിച്ചാൽ മാത്രമെ ടീമിന് ആത്മവിശ്വാസം ലഭിക്കൂ. പരാജയപ്പെട്ടാൽ തനിക്ക് പോലും ടീമിനോട് സംസാരിക്കാൻ ആത്മവിശ്വാസം ഉണ്ടാകില്ലെന്നും ബെംഗളൂരു നായകൻ പ്രതികരിച്ചു.
സൺറൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു; തോൽവിയിൽ പാറ്റ് കമ്മിൻസ്കടുത്ത ടൂർണമെന്റാണ് ഐപിഎൽ. 100 ശതമാനം മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ഏത് ടീമും നമ്മളെ പരാജയപ്പെടുത്തും. മുമ്പ് വിരാട് കോഹ്ലി മാത്രമാണ് റോയൽ ചലഞ്ചേഴ്സിനായി സ്കോർ ചെയ്തത്. ഇപ്പോൾ എല്ലാവരും ആ ഉത്തരവാദിത്തം ഏറ്റെടുത്തതായും ഫാഫ് ഡു പ്ലെസിസ് വ്യക്തമാക്കി.