ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിജയവഴിയിൽ തിരിച്ചെത്തി. ബെംഗളൂരുവിലേറ്റ തോൽവിക്ക് ഹൈദരാബാദിൽ റോയൽ ചലഞ്ചേഴ്സ് മറുപടി നൽകി. എങ്കിലും സൂപ്പർ താരം വിരാട് കോഹ്ലിക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. താരത്തിന്റെ മെല്ലപ്പോക്കാണ് വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയത്.
മത്സരത്തിൽ 43 പന്തുകൾ നേരിട്ട കോഹ്ലി 51 റൺസുമായി പുറത്തായി. 5.3 ഓവറിൽ ബൗണ്ടറി നേടിയ കോഹ്ലി പിന്നെ 15.3 ഓവറിൽ പുറത്താകും വരെ ഒരു തവണ പോലും ബൗണ്ടറി കടത്തയില്ല. പിന്നാലെ കോഹ്ലിയുടെ ഇന്നിംഗ്സിനെക്കുറിച്ച് ബെംഗളൂരു നായകൻ ഫാഫ് ഡു പ്ലെസിസ് ചോദ്യം നേരിട്ടു. നിർണായക സമയത്ത് ഇന്ത്യൻ താരത്തെ പിന്തുണച്ചാണ് ഡു പ്ലെസിസ് രംഗത്തെത്തിയത്.
ഒടുവിൽ റോയൽ ചലഞ്ചേഴ്സിന് വിജയം; മനസ് തുറന്ന് ചിരിച്ച് കോഹ്ലികോഹ്ലി ഈ സീസണിൽ ടോപ് സ്കോറർ ആണ്. ടീമിന്റെ മുഴുവൻ സമ്മർദ്ദവും കോഹ്ലിയുടെ തലയിൽ വെക്കാൻ കഴിയില്ല. ബാറ്റർമാർക്ക് സ്കോറിംഗ് ബുദ്ധിമുട്ടായ ഗ്രൗണ്ടിൽ എളുപ്പത്തിൽ റൺസ് അടിക്കാൻ സാധിക്കില്ല. ടീമിൽ ഒരാൾ ആങ്കർ റോൾ ചെയ്യേണ്ടതുണ്ടെന്നും ഡു പ്ലെസിസ് വ്യക്തമാക്കി.