'ചെയ്സ് ചെയ്യുമ്പോള് ഒരു പ്ലാന് മാത്രമേ ഉണ്ടായിരുന്നുള്ളൂ'; വിജയത്തില് ജോണി ബെയര്സ്റ്റോ

'ശശാങ്ക് ഒരു സ്പെഷ്യല് കളിക്കാരനാണ്'

dot image

കൊല്ക്കത്ത: ഐപിഎല്ലില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വിജയത്തില് പ്രതികരിച്ച് പഞ്ചാബ് കിങ്സ് താരം. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്ഡ് റണ് ചെയ്സിങ് നടത്തിയാണ് പഞ്ചാബ് കിങ്സ് വിജയം സ്വന്തമാക്കിയത്. കൊല്ക്കത്ത ഉയര്ത്തിയ 262 റണ്സിന് പഞ്ചാബ് മറുപടി നല്കിയത് ജോണി ബെയര്സ്റ്റോയുടെ വെടിക്കെട്ട് സെഞ്ച്വറിയിലൂടെയായിരുന്നു. ഓപ്പണറായി ഇറങ്ങിയ താരം 48 പന്തില് പുറത്താകാതെ ഒന്പത് സിക്സും എട്ട് ബൗണ്ടറിയുമടക്കം 108 റണ്സെടുത്തു. ഇപ്പോള് റെക്കോര്ഡ് റണ് ചെയ്സില് പ്രതികരിക്കുകയാണ് പഞ്ചാബിന്റെ വിജയശില്പ്പി.

'മികച്ച തുടക്കമാണ് ഞങ്ങള്ക്ക് ലഭിച്ചത്. അതായിരുന്നു പ്രധാനം. ടി20യില് 200ലധികം റണ്സ് നിങ്ങള്ക്ക് പിന്തുടരണമെങ്കില് പവര്പ്ലേയില് കുറച്ച് റിസ്ക് എടുക്കണം. കഴിയുന്നത്ര കൂടുതല് റണ്സ് അടിച്ചെടുക്കാന് ശ്രമിക്കണം. കഴിയുന്നത്ര കുറച്ച് വിക്കറ്റുകള് നഷ്ടപ്പെടുത്തണമെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം', മത്സരശേഷം ബെയര്സ്റ്റോ പറഞ്ഞു.

'ശശാങ്ക് സിങ് ഈ ടൂര്ണമെന്റിന്റെ കണ്ടെത്തലാണ്'; പഞ്ചാബ് താരത്തെ അഭിനന്ദിച്ച് സാം കറന്

'നിങ്ങളുടെ റേഞ്ചില് വരുന്ന പന്തുകളാണെങ്കില് നിങ്ങള് അടിക്കണം. എന്നാല് സുനില് നരെയ്ന് പന്തെറിയുമ്പോള് ഞങ്ങള് കരുതലോടെയാണ് കളിച്ചത്. ആ ഓവറുകള് എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്ക്കറിയാമായിരുന്നു', ഇംഗ്ലീഷ് താരം വ്യക്തമാക്കി.

ശശാങ്ക് സിങ്ങിന്റെ പ്രകടനത്തെക്കുറിച്ചും ബെയര്സ്റ്റോ പ്രതികരിച്ചു. 'ശശാങ്ക് സീസണില് മികച്ച പ്രകടനം പുറത്തെടുക്കുന്നു. അവന് ഒരു സ്പെഷ്യല് കളിക്കാരനാണ്. അവനെപ്പോലെ ഒരാള് ഇങ്ങനെ ചെയ്യുന്നത് അവിശ്വസനീയമാണ്. പ്രായത്തില് കവിഞ്ഞ അറിവ് അവനുണ്ട്. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അവനുള്ളതാണ്', ബെയര്സ്റ്റോ കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us