പക്കാ ഷാരൂഖ് സ്റ്റൈലിൽ ശശാങ്ക്; കൊൽക്കത്തയെ പഞ്ഞിക്കിട്ട് ടീം ഉടമയെത്തന്നെ അനുകരിച്ച് മറുപടി

പഞ്ചാബ് കിങ്സ് തന്നെയാണ് വീഡിയോ പുറത്തുവിട്ടത്

dot image

കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗില് പഞ്ചാബ് കിങ്സിനായി വീണ്ടും വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് യുവതാരം ശശാങ്ക് സിങ്. യുവതാരത്തിന്റെ കിടിലന് ഫിനിഷിങ്ങാണ് ടി20 ചരിത്രത്തിലെ റെക്കോര്ഡ് ചെയ്സ് വിജയത്തിലേക്ക് പഞ്ചാബിനെ നയിച്ചത്. നാലാമനായി ക്രീസിലെത്തിയ ശശാങ്ക് സിങ് 28 പന്തില് പുറത്താവാതെ 68 റണ്സെടുത്തു. മത്സരത്തിന് ശേഷം താരത്തിന്റെ വിജയാഘോഷമാണ് സമൂഹമാധ്യമങ്ങളില് ഇപ്പോള് വൈറലാവുന്നത്.

'ശശാങ്ക് സിങ് ഈ ടൂര്ണമെന്റിന്റെ കണ്ടെത്തലാണ്'; പഞ്ചാബ് താരത്തെ അഭിനന്ദിച്ച് സാം കറന്

ബോളിവുഡ് സൂപ്പര് താരം ഷാരൂഖ് ഖാന്റെ ഐക്കോണിക് പോസിലാണ് ശശാങ്ക് വിജയം ആഘോഷിച്ചത്. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയും കൂടിയായ ഷാരൂഖിന്റെ കഥാപാത്രങ്ങളെ പോലെ കൈകള് വിടര്ത്തി 'താങ്ക്യൂ ഈഡന് ഗാര്ഡന്' എന്നാണ് ശശാങ്ക് പറയുന്നത്. പഞ്ചാബ് കിങ്സ് തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. കൊല്ക്കത്തയുടെ ഡ്രെസിങ് റൂമില് നിന്നെടുത്ത വീഡിയോയുടെ ബാക്ക്ഗ്രൗണ്ടില് ഷാരൂഖിന്റെ എവര്ഗ്രീന് ബ്ലോക്ക്ബസ്റ്റര് ചിത്രമായ 'ദില്വാലേ ദുല്ഹനിയാ ലേ ജായേംഗേ' എന്ന സിനിമയിലെ ഗാനവുമുണ്ട്.

ഈഡന് ഗാര്ഡന്സില് എട്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്ത്തിയ 262 റണ്സെന്ന കൂറ്റന് വിജയലക്ഷ്യം എട്ട് പന്തുകള് ബാക്കിനില്ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില് പഞ്ചാബ് മറികടന്നു. ജോണി ബെയര്സ്റ്റോയുടെ (48 പന്തില് പുറത്താവാതെ 108) വെടിക്കെട്ട് സെഞ്ച്വറിക്കും പ്രഭ്സിമ്രാന് സിങ്ങിന്റെ അര്ധസെഞ്ച്വറിക്കും (20 പന്തില് 54) പുറമെ ശശാങ്ക് സിങ് അവസാനം നടത്തിയ വെടിക്കെട്ടും പഞ്ചാബിന്റെ വിജയത്തിന് കാരണമായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us