രണ്ടെണ്ണം വലത്തേക്ക്, രണ്ടെണ്ണം ഇടത്തേയ്ക്ക്; ട്രിസ്റ്റൺ സ്റ്റബ്സിന്റെ ടെറിഫിക് ഷോട്ടുകൾ

മത്സരത്തിന്റെ 18-ാം ഓവറിലാണ് വിസ്മയിപ്പിക്കുന്ന ഷോട്ടുകൾ പിറന്നത്.

dot image

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വെടിക്കെട്ട് ഇന്നിംഗ്സ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ് ഡൽഹി താരം ട്രിസ്റ്റൺ സ്റ്റബ്സ്. 25 പന്ത് നേരിട്ട താരം ആറ് ഫോറും രണ്ട് സിക്സും സഹിതം 48 റൺസുമായി പുറത്താകാതെ നിന്നു. അതിൽ ലൂക്ക് വുഡിന്റെ നാലാം ഓവറിൽ സ്റ്റബ്സ് നേടിയ ഷോട്ടുകളാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്.

മത്സരത്തിന്റെ 18-ാം ഓവറിലാണ് വിസ്മയിപ്പിക്കുന്ന ഷോട്ടുകൾ പിറന്നത്. ആദ്യ പന്തിൽ സ്റ്റബ്സ് സ്കൂപ്പിലൂടെ നാല് റൺസ് നേടി. വിക്കറ്റ് കീപ്പർക്കും ഷോർട്ട് ഫൈൻ ലെഗിനും ഇടയിലൂടെയാണ് ഈ പന്ത് പോയത്. രണ്ടാമത്തെ പന്തിലും അതേ ഷോട്ട് തന്നെ സ്റ്റബ്സ് ആവർത്തിച്ചു. ഷോർട്ട് ഫൈൻ ലെഗിലൂടെ ഈ പന്ത് ബൗണ്ടറിയിലെത്തി.

ഐപിഎൽ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്, ഹാർദ്ദിക്കിനെ പുറത്തുകളയൂ; ഇര്ഫാന് പഠാൻ

ആദ്യ രണ്ട് പന്തുകൾ വലത്തോട്ട് ആയിരുന്നെങ്കിൽ അടുത്ത രണ്ട് പന്തുകൾ ഇടത്തോട്ടാണ് സ്റ്റബ്സ് ബൗണ്ടറി കടത്തിയത്. മൂന്നാം പന്തിൽ റിവേഴ്സ് റാമ്പിലൂടെ തേഡ് മാന് മുകളിലൂടെ സ്റ്റബ്സ് സിക്സ് നേടി. നാലാം പന്ത് റിവേഴ്സ് സ്കൂപ്പിലൂടെയും സ്റ്റബ്സ് ബൗണ്ടറിയിലെത്തിച്ചു. അടുത്ത രണ്ട് പന്തുകളും ബൗണ്ടറി നേടി സ്റ്റബ്സ് ഒരോവറിൽ 26 റൺസ് പൂർത്തിയാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us