ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനവുമായി റുതുരാജ് ഗെയ്ക്ക്വാദ്. 54 പന്തിൽ 98 റൺസെടുത്ത താരം അവസാന ഓവറിൽ പുറത്തായി. 10 ഫോറും മൂന്ന് സിക്സും സഹിതമാണ് റുതുരാജിന്റെ ഇന്നിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് അജിൻക്യ രഹാനെയെ തുടക്കത്തിലെ നഷ്ടമായി. ഒമ്പത് റൺസ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്. പിന്നാലെ വന്ന ഡാരൽ മിച്ചൽ റുതുരാജിന് പിന്തുണ നൽകി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തു. 32 പന്തിൽ 52 റൺസെടുത്ത ശേഷം ഡാരൽ മിച്ചൽ പുറത്തായി.
ഉറങ്ങിക്കിടന്ന സിംഹം പുറത്തിറങ്ങി; ആർസിബിയിൽ വിൽ ജാക്സ് റോക്സ്ശിവം ദുബെ വന്ന് വെടിക്കെട്ട് തുടങ്ങിയതോടെ റുതുരാജിന് സമ്മർദ്ദം ഒഴിഞ്ഞു. ദുബെ 20 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിൽ ധോണി ക്രീസിലേക്കെത്തിയത് ചെപ്പോക്കിന് ആവേശമായി. രണ്ട് പന്തിൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്ന് ധോണി തന്റെ റോൾ ഭംഗിയാക്കി.