സിഡ്നി: ഇന്ത്യൻ പ്രീമിയർ ലീഗ് വെടിക്കെട്ട് ബാറ്റിംഗുമായി ഫ്രേസർ മക്ഗുർഗ് ഇതിനോടകം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. എങ്കിലും ട്വന്റി 20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ മക്ഗുർഗ് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ് എന്നിവർ ഉൾപ്പെടുന്ന മുൻനിരയിൽ മക്ഗുർഗിന് ഇടം നൽകാൻ കഴിയില്ലെന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ വിലയിരുത്തൽ.
മധ്യനിരയിലും മികച്ച താരങ്ങൾ ഓസ്ട്രേലിയയ്ക്കുണ്ട്. ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിൻസ്, ടിം ഡേവിഡ് എന്നിവർ ഇടം പിടിക്കും. വിക്കറ്റ് കീപ്പർമാരായി ജോഷ് ഇംഗ്ലീസും മാത്യൂ വേഡുമാണ് ഓസീസിനായി ഇറങ്ങുക. കാമറൂൺ ഗ്രീൻ ഓൾ റൗണ്ടറായും ഇടം പിടിക്കുന്നതോടെ മുൻനിരയിൽ കളിക്കാൻ മക്ഗുർഗിന് കഴിയില്ല.
ഞാൻ തുറന്നുപറയുന്നു, ഞങ്ങളുടെ ബൗളിംഗ് മോശമാണ്; പാറ്റ് കമ്മിൻസ്കഴിഞ്ഞ ദിവസം മക്ഗുർഗിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഓസ്ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക് പറഞ്ഞിരുന്നു. വെസ്റ്റ് ഇൻഡീസിലെ സ്ലോ വിക്കറ്റുകളിൽ മക്ഗുർഗിനെപ്പോലൊരു പവർ ഹിറ്ററെ ആവശ്യമാണ്. സെലക്ടർമാർ ഈ കാര്യം ഗൗരവമായി ചിന്തിക്കണമെന്നായിരുന്നു ക്ലാർക്കിന്റെ ആവശ്യം.